കേരളം

kerala

ETV Bharat / sports

എടിപി ഫൈനല്‍സ്: നഷ്‌ടമായത് സുവര്‍ണാവസരമെന്ന് നദാല്‍ - എടിപി ഫൈനല്‍സ് ഇന്ന് വാര്‍ത്ത

എടിപി ഫൈനല്‍സിന്‍റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനോട് പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു റാഫേല്‍ നദാല്‍

Rafael Nadal  Danil Medvedev  Nadal on his loss to Medvedev  ATP Finals  Dominic Thiem  Novak Djokovic  atp finals today news  nadan on semi news  എടിപി ഫൈനല്‍സ് ഇന്ന് വാര്‍ത്ത  സെമിയെ കുറിച്ച് നദാല്‍
നദാല്‍

By

Published : Nov 22, 2020, 8:36 PM IST

ലണ്ടന്‍:സുവര്‍ണാാവസരമാണ് നഷ്‌ടമായതെന്ന് സ്‌പാനിഷ് രണ്ടാം സീഡ് റാഫേല്‍ നദാല്‍. എടിപി ഫൈനല്‍സിന്‍റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഡാനില്‍ മെദ്‌വദേവിനോട് പരാജയം വഴങ്ങിയ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു നദാല്‍. സെമിയില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്ന് നദാല്‍ പറഞ്ഞു. മെദ്‌വദേവ് നന്നായി കളിച്ചു. അദ്ദേഹത്തിന് ആശംസകള്‍ നേരുന്നതായും നദാല്‍ പറഞ്ഞു.

റാഫേല്‍ നദാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍.

വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിനെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് പ്രതികരണം. ഓസിസ് ഓപ്പണ് വേണ്ടി ക്ഷമയോടെ കാത്തിരിക്കേണ്ടി വരുമെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19നെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ അഡ്‌ലെയ്‌ഡ് ഉള്‍പ്പെടുന്ന സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പശ്ചത്തലത്തിലാണ് നദാലിന്‍റെ പ്രതികരണം.

സെമി പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനോട് പരാജയപ്പെട്ടാണ് പുറത്തായത്. സ്‌കോര്‍: 3-6, 7-6 (4), 6-3. എടിപി ഫൈനല്‍സിന്‍റെ കലാശപ്പോരില്‍ ഡൊമിനിക് തീം റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ നേരിടും.

ABOUT THE AUTHOR

...view details