കേരളം

kerala

ETV Bharat / sports

ATP Finals | എടിപി ഫൈനല്‍സില്‍ അലക്‌സാണ്ടര്‍ സ്വെരേവിന് രണ്ടാം കിരീടം - atp finals tennis

എടിപി ഫൈനല്‍സിന്‍റെ(ATP Finals) കിരീടപ്പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഡാനിൽ മെദ്‌വദേവിനെയാണ് (Daniil Medvedev) അലക്‌സാണ്ടര്‍ സ്വെരേവ് (Alexander Zverev) കീഴടക്കിയത്

Alexander Zverev wins ATP Finals title  Daniil Medvedev loses ATP Finals  Alexander Zverev  Daniil Medvedev  എടിപി ഫൈനല്‍സ് കിരീടം- അലക്‌സാണ്ടര്‍ സ്വെരേവ്  അലക്‌സാണ്ടര്‍ സ്വെരേവ്  ഡാനിൽ മെദ്‌വദേവ്  എടിപി ഫൈനല്‍സില്‍ ഡാനിൽ മെദ്‌വദേവിന് തോല്‍വി  atp finals tennis
ATP Finals | എടിപി ഫൈനല്‍സില്‍ അലക്‌സാണ്ടര്‍ സ്വെരേവിന് രണ്ടാം കിരീടം

By

Published : Nov 22, 2021, 4:36 PM IST

ടൂറിന്‍ :എടിപി ഫൈനല്‍സ് (ATP Finals) ടെന്നിസ് ടൂര്‍ണമെന്‍റ് കിരീടത്തില്‍ മുത്തമിട്ട് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് (Germany's Alexander Zverev). ഫൈനലില്‍ റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരമായ ഡാനിൽ മെദ്‌വദേവിനെ (Russia's Daniil Medvedev) കീഴടക്കിയാണ് സ്വെരേവിന്‍റെ നേട്ടം.

75 മിനുട്ട് നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വരേവ് വിജയം പിടിച്ചത്. സ്‌കോര്‍: 6-4, 6-4.ലോക മൂന്നാം നമ്പറായ 24കാരന്‍റെ കരിയറിലെ രണ്ടാം എടിപി ഫൈനല്‍സ് കിരീടമാണിത്. 2018ലാണ് ഇതിനുമുന്‍പ് താരം ടൂര്‍ണമെന്‍റില്‍ കിരീടം നേടിയത്.

also read: Unmukt Chand | ഉന്മുക്ത് ചന്ദ് വിവാഹിതനായി ; വധു സിമ്രൻ ഖോസ്ല

അതേസമയം സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് സ്വരേവ് കിരീടപ്പോരാട്ടത്തിനെത്തിയത്. റാങ്കില്‍ ആദ്യ രണ്ടിലുള്ള താരങ്ങളെ കീഴടക്കിയുള്ള സ്വരേവിന്‍റെ നേട്ടം കിരീടത്തിന്‍റെ മാറ്റ് കൂട്ടുന്നതാണ്.

ഇതോടെ സെമിയിലും ഫൈനലിലും റാങ്കിങ്ങില്‍ മുന്നിലുള്ള താരങ്ങളെ കീഴടക്കി എടിപി ഫൈനല്‍സ് കിരീടം നേടിയ നാലാമത്തെ മാത്രം താരമാവാനും സ്വരേവിന് കഴിഞ്ഞു.

ABOUT THE AUTHOR

...view details