കേരളം

kerala

ETV Bharat / sports

ഒളിമ്പിക്സില്‍  ലക്ഷ്യം  സ്വര്‍ണ മെഡല്‍: ആഷ്‌ലി ബാർട്ടി - tokyo Olympics

'ഒളിമ്പിക്സിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കാൻ കഴിയുന്നത് ഒരു മികച്ച അനുഭവമായിരിക്കു'

Ashleigh Barty  Olympic gold  Wimbledon  ആഷ്‌ലി ബാർട്ടി  ടോക്കിയോ ഒളിമ്പിക്സ്  tokyo Olympics  Olympics
ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ ലക്ഷ്യം വെയ്ക്കുന്നതായി ആഷ്‌ലി ബാർട്ടി

By

Published : Jul 13, 2021, 10:34 AM IST

സിഡ്‌നി:ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ ലക്ഷ്യം വെയ്ക്കുന്നതായി വിംബിള്‍ഡണ്‍ ജേതാവും ലോക ഒന്നാം നമ്പര്‍ താരവുമായ ആഷ്‌ലി ബാർട്ടി. ഒളിമ്പിക്സിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കാൻ കഴിയുന്നത് ഒരു മികച്ച അനുഭവമായിരിക്കുമെന്നും താരം പറഞ്ഞു.

'വിംബിൾഡണിൽ ഞങ്ങൾ പ്രത്യേകമായി എന്തെങ്കിലും നേടി എന്ന വസ്തുത ആഘോഷിക്കുന്നത് ഈ അടുത്ത കാലയളവിൽ പ്രധാനമാണ്. എന്‍റേത് മാത്രമായ ചില സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുണ്ടെനിക്ക്. എന്‍റെ ടീമിനോടൊപ്പവും ലക്ഷ്യങ്ങളുമുണ്ട്' ആഷ്‌ലി പറഞ്ഞു.

also read: 'അംഗീകരിക്കാനാവത്തത്'; ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ ഹാമിൽട്ടൺ

ഒളിമ്പിക്സിനായി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ടീം പുനഃസജ്ജരാകുമെന്നും പ്രതീക്ഷയോടെയാണ് ഒളിമ്പിക്സിനെ സമീപിക്കുന്നതെന്നും ആഷ്‌ലി കൂട്ടിച്ചേര്‍ത്തു. ജൂലൈ 10ന് നടന്ന വിംബിള്‍ഡണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്ക് താരം കരോലിന പ്ലിസ്‌കോവയെ തോല്‍പ്പിച്ചാണ് ആഷ്‌ലി ബാർട്ടി കിരീടം ചൂടിയത്.

ABOUT THE AUTHOR

...view details