കേരളം

kerala

ETV Bharat / sports

നമീബിയൻ താരങ്ങളെ ഡ്രസിങ് റൂമിലെത്തി അഭിനന്ദിച്ച് പാക് ടീം ; കൈയടിച്ച് കായിക ലോകം - നമീബിയൻ താരങ്ങളെ ഡ്രസിങ് റൂമിലെത്തി അഭിനന്ദിച്ച് പാക് ടീം

ഷഹീന്‍ അഫ്രീദി, മുഹമ്മദ് ഹഫീസ്, ഹസ്സന്‍ അലി, ഫഖര്‍ സമാന്‍, ശദബ് ഖാന്‍ എന്നീ താരങ്ങളാണ് നമീബിയൻ ഡ്രസിങ് റൂമിൽ എത്തിയത്

ജെന്‍റിൽമെൻസ് ഗെയിം  പാകിസ്ഥാൻ  ടി20 ലോകകപ്പ്  Pakistan side visits Namibia dressing room  Namibia  ഷഹീന്‍ അഫ്രീദി  നമീബിയൻ താരങ്ങളെ ഡ്രസിങ് റൂമിലെത്തി അഭിനന്ദിച്ച് പാക് ടീം  Pakistan side visits Namibia dressing room to congratulate players
നമീബിയൻ താരങ്ങളെ ഡ്രസിങ് റൂമിലെത്തി അഭിനന്ദിച്ച് പാക് ടീം അംഗങ്ങൾ ; കൈയടിച്ച് കായിക ലോകം

By

Published : Nov 3, 2021, 2:28 PM IST

ദുബായ്‌ : 'ജെന്‍റിൽമെൻസ് ഗെയിം' എന്നാണ് ക്രിക്കറ്റ് അറിയപ്പെടുന്നത്. ഇപ്പോൾ ഈ പേര് അന്വർഥമാക്കും വിധം, എതിരാളികൾ കളിക്കളത്തിൽ മാത്രം എന്ന ആശയം പ്രാവർത്തികമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. മത്സര ശേഷം നമീബിയൻ താരങ്ങളെ അവരുടെ ഡ്രസിങ് റൂമിലെത്തി അഭിനന്ദിച്ചിരിക്കുകയാണ് പാക് ടീമിലെ അംഗങ്ങൾ.

ഷഹീന്‍ അഫ്രീദി, മുഹമ്മദ് ഹഫീസ്, ഹസ്സന്‍ അലി, ഫഖര്‍ സമാന്‍, ശദബ് ഖാന്‍ തുടങ്ങിയ താരങ്ങളാണ് നമീബിയന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കാനായി ഡ്രസ്സിങ് റൂമിലെത്തിയത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പിന്നാലെ ചുരുങ്ങിയ നേരം കൊണ്ടുതന്നെ വീഡിയോ വൈറലാകുകയായിരുന്നു.

ALSO READ :'ബയോ ബബിൾ മത്സരത്തെ ബാധിച്ചെന്നത് വെറും ന്യായീകരണം' ; ബുംറയെ വിമർശിച്ച് ഗവാസ്‌കർ

പാകിസ്ഥാനെതിരായ മത്സരത്തിൽ 190 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ നമീബിയക്ക് 20 ഓവറിൽ 144 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. എന്നാൽ പാകിസ്ഥാനെപ്പോലൊരു ശക്‌തമായ ടീമിനെതിരെ ആദ്യമായി ടി20 ലോകകപ്പിൽ യോഗ്യതനേടിയ നമീബിയ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്‌ചവച്ചത്.

ABOUT THE AUTHOR

...view details