കേരളം

kerala

ETV Bharat / sports

ടി 20 ലോകകപ്പ് : ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസണ് പരിക്ക്, ടൂർണമെന്‍റിൽ നിന്ന് പുറത്ത് - T20 World Cup

ലോക്കി ഫെർഗൂസണ് പകരം ആദം മില്ലിനെ ന്യൂസിലാൻഡ് ടീമിനൊപ്പം ചേർത്തു

ടി 20 ലോകകപ്പ്  ലോക്കി ഫെർഗൂസണ് പരിക്ക്  ആദം മിൽനെ  കെയ്‌ൻ വില്യംസണ്‍  Lockie Ferguson  T20 World Cup  ലോക്കി ഫെർഗൂസണ്‍
ടി 20 ലോകകപ്പ് : ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസണ് പരിക്ക്, ടൂർണമെന്‍റിൽ നിന്ന് പുറത്ത്

By

Published : Oct 26, 2021, 8:31 PM IST

ഷാർജ : ടി 20 ലോകകപ്പിൽ ന്യൂസിലാൻഡിന് കനത്ത തിരിച്ചടി നൽകി സ്റ്റാർ പേസർ ലോക്കി ഫെർഗൂസണിന് പരിക്ക്. പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുൻപാണ് താരത്തിന് പരിക്ക് സ്ഥിരീകരിച്ചത്. ഇതോടെ താരം ടൂർണമെന്‍റിൽ നിന്ന് പുറത്തായി. പകരം ആദം മില്ലിനെ ടീമിനൊപ്പം ചേർത്തിട്ടുണ്ട്.

പാകിസ്ഥാനെതിരായ മത്സരത്തിലെ ടോസ് വേളയിലാണ് ഫെർഗൂസണിന്‍റെ പരിക്കിനെപ്പറ്റി നായകൻ കെയ്‌ൻ വില്യംസണ്‍ വ്യക്‌തമാക്കിയത്. ഗ്രേഡ് 2 പരിക്കാണ് താരത്തിന് സ്ഥിരീകരിച്ചതെന്ന് സ്കാനിങ്ങില്‍ വ്യക്തമായിട്ടുണ്ട്. പരിക്ക് ഭേദമാകാൻ മൂന്ന് മുതൽ നാല് ആഴ്‌ചവരെ സമയമെടുക്കുമെന്നാണ് മെഡിക്കൽ സംഘം അറിയിച്ചത്.

ALSO READ :വർണവിവേചനത്തിനെതിരെ പ്രതിഷേധിക്കാനാവില്ല ; ഡി കോക്കിന്‍റെ പിൻമാറ്റം വിവാദത്തിൽ

അതേസമയം മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ന്യൂസിലാൻഡിനെ ബാറ്റിങ്ങിനയച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ ന്യൂസിലാൻഡ് ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 46 റണ്‍സ് നേടിയിട്ടുണ്ട്. 17 റണ്‍സെടുത്ത ഓപ്പണർ മാർട്ടിൻ ഗുപ്‌റ്റിലിനെയാണ് ടീമിന് നഷ്ടമായത്.

ABOUT THE AUTHOR

...view details