പാരിസ്: പിഎസ്‌ജിയുടെ പരിശീലക സ്ഥാനത്തേക്ക് മുൻ ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ എത്തുമെന്നുള്ള വാർത്തകൾ നിഷേധിച്ച് താരത്തിന്‍റെ ഉപദേശകനായ അലയ്‌ൻ മിഗ്ലിയസിയോ. വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും തന്നെയോ സിദാനെയോ പിഎസ്‌ജി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും മിഗ്ലിയസിയോ പറഞ്ഞു. അടുത്ത സീസണിൽ മൗറീസിയോ പോച്ചെറ്റിനോയ്‌ക്ക് പകരം സിദാൻ പിഎസ്‌ജിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
സിദാൻ പിഎസ്‌ജിയിലേക്കില്ല; വാർത്തകൾ നിഷേധിച്ച് താരത്തിന്‍റെ ഉപദേഷ്‌ടാവ് - സിദാൻ പിഎസ്‌ജിയിലേക്കെന്ന വാർത്തകൾ നിഷേദിച്ച് താരത്തിന്‍റെ ഉപദേഷ്‌ടാവ്
മൗറീസിയോ പോച്ചെറ്റിനോയ്‌ക്ക് പകരം സിദാൻ പിഎസ്‌ജിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
നീണ്ട കാലത്തെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ സിദാന്‍ പിഎസ്‌ജിക്ക് അനുകൂലമായ മറുപടി നല്‍കിയെന്നായിരുന്നു അഭ്യൂഹങ്ങൾ. ഇതോടെ പല ഫ്രഞ്ച് മാധ്യമങ്ങളും സിദാന്‍ പിഎസ്‌ജിയിലേക്ക് അടുക്കുകയാണെന്നും റിപ്പോര്‍ട്ട് ചെയ്തു. വാർത്തകൾ വന്നുതുടങ്ങിയതോടെ താരത്തിന്‍റെ ആരാധകരും ആവേശത്തിലായിരുന്നു.
2020-21 സീസണിൽ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം സിദാന്‍ ഇതുവരെ വേറെ ടീമിനെ പരിശീലിപ്പിച്ചിട്ടില്ല. സിദാന്‍ പരിശീലകനായി റയലിനൊപ്പം 11 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഇതില്‍ ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടവും ഉൾപ്പെടും.