കേരളം

kerala

ETV Bharat / sports

ടേബിൾ ടെന്നിസ് കണ്ടന്‍റർ: മണിക ബത്ര- അർച്ചന കാമത്ത് സഖ്യം ഫൈനലില്‍ - അർച്ചന കാമത്ത്

സെമിയിൽ ചൈനയുടെ വാങ് യിഡി-ലിയു വെയ്‌ഷാൻ സഖ്യത്തെയാണ് 3-2ന് ഇന്ത്യന്‍ ജോഡി കീഴടക്കിയത്.

WTT Contender  Manika Batra  Archana Kamath  മണിക ബത്ര  അർച്ചന കാമത്ത്  ലോക ടേബിൾ ടെന്നിസ് കണ്ടൻഡർ
ടേബിൾ ടെന്നിസ് കണ്ടൻഡർ: മണിക ബത്ര- അർച്ചന കാമത്ത് സഖ്യം ഫൈനലില്‍

By

Published : Nov 6, 2021, 6:06 PM IST

ലാസ്കോ: ലോക ടേബിൾ ടെന്നിസ് കണ്ടന്‍റർ ചാമ്പ്യൻഷിപ്പിന്‍റെ വനിത ഡബിൾസ് ഇനത്തില്‍ ഇന്ത്യന്‍ സഖ്യം ഫൈനലില്‍. മണിക ബത്ര- അർച്ചന ഗിരീഷ് കാമത്ത് സഖ്യമാണ് സ്വര്‍ണപ്പോരാട്ടത്തില്‍ ഇടം നേടിയത്.

സെമിയിൽ ചൈനയുടെ വാങ് യിഡി-ലിയു വെയ്‌ഷാൻ സഖ്യത്തെയാണ് 3-2ന് ഇന്ത്യന്‍ ജോഡി കീഴടക്കിയത്. സ്‌കോര്‍: 11-6, 8-11, 11-6, 5-11, 11-8.

also read: ടി20 ലോകകപ്പ്: സെമിയിലേക്കുള്ള ഇന്ത്യന്‍ പ്രതീക്ഷകള്‍

ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്‍റെ ലൂസിയ ഗൗത്തിയർ-ഓഡ്രി സരിഫ് സഖ്യത്തെയാണ് മണികയും അര്‍ച്ചനയും കീഴടക്കിയത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്‍റെ വിജയം. സ്‌കോര്‍: 11-6, 8-11, 11-8, 8-11, 11-8.സ്ലോവേനിയയിലെ ലാസ്‌കോയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

ABOUT THE AUTHOR

...view details