ലോസാന്‍: 2020-ല്‍ അമേരിക്കയിലെ യാങ്‌ടണില്‍ നടക്കാനിരുന്ന ലോക ആർച്ചറി ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു. കൊവിഡ് 19 പശ്ചാത്തലത്തില്‍ 2022 വരെയാണ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചിരിക്കുന്നത്. അത്‌ലറ്റുകളുടെ ക്ഷേമം കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. 2020 സെപ്റ്റംബറില്‍ ചാമ്പ്യന്‍ഷിപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ലോക ആർച്ചറി ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു
കൊവിഡ് 19 പശ്ചാത്തലത്തിലാണ് 2020 സെപ്റ്റംബറില്‍ നടത്താനിരുന്ന ലോക ആർച്ചറി ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പ് 2022-ലേക്ക് മാറ്റിവക്കാന്‍ അധികൃതർ തീരുമാനിച്ചത്
ആർച്ചറി
നിലവിലെ സാഹചര്യത്തില്‍ യോഗ്യതാ മത്സരങ്ങൾ 2021ല്‍ ഫലപ്രദമായി നടത്താനാണ് അധികൃതർ ശ്രമം നടത്തുന്നത്. അതേസമയം അടുത്ത വർഷം യാങ്‌ടണില്‍ വച്ച് നടക്കാനിരിക്കുന്ന ലോക അമ്പെയ്‌ത്ത് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചിട്ടില്ല. മത്സരം മുന്‍ തീരുമാനിച്ച പ്രകാരം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.