ഗ്ലാസ്‌ഗോ : ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി ആറ് മാസത്തിന് ശേഷം ചരിത്രത്തിലേക്ക് കുതിച്ച് ഇന്ത്യയുടെ മലയാളി സ്‌ക്വാഷ് താരം ദീപിക പള്ളിക്കൽ. ഗ്ലാസ്‌ഗോയിൽ നടന്ന ലോക ഡബിൾസ് സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വര്‍ണം നേടിയാണ് താരം ചരിത്രമെഴുതിയത്. വനിത, മിക്‌സഡ് ഡബിൾസ് ഇനങ്ങളില്‍ യാഥാക്രമം ജോഷ്‌ന ചിന്നപ്പ, സൗരവ് ഘോഷാൽ എന്നിവരോടൊപ്പമാണ് ദീപിക സ്വര്‍ണം ചൂടിയത്. ടൂർണമെന്‍റിൽ ആദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്.
മിക്‌സഡ് ഡബിൾസില്‍ രണ്ടാം സീഡായ ദീപിക പള്ളിക്കൽ-സൗരവ് ഘോഷാൽ സഖ്യം നാലാം സീഡ് ഇംഗ്ലണ്ടിന്‍റെ അഡ്രിയാൻ വാലർ-അലിസൺ വാട്ടേഴ്‌സ് സഖ്യത്തെയാണ് കീഴടക്കിയത്. സ്‌കോര്‍: 11-6, 11-8.