ബ്യൂണസ് ഐറിസ് : ഫിഫ ലോകകപ്പ് യോഗ്യത (FIFA World Cup Qualifier) മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീനയ്‌ക്ക് തുടര്‍ച്ചയായ മൂന്നാം ജയം (Third Win For Argentina in World Cup Qualifier). സൂപ്പര്‍ താരം ലയണല്‍ മെസി (Lionel Messi) രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ മത്സരത്തില്‍ പരാഗ്വെയെ (Paraguay) എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്‍റീന തകര്‍ത്തത് (Argentina vs Paraguay Match Result). ബെല്‍ഗ്രാനോയിലെ എല്‍ മൊനുമെന്‍റല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പ്രതിരോധ നിര താരം നിക്കോളസ് ഒട്ടമെന്‍ഡിയാണ് (Nicolas Otamendi) ലോകചാമ്പ്യന്മാര്‍ക്കായി എതിര്‍ ഗോള്‍ വലയില്‍ പന്തെത്തിച്ചത്.
ലോകകപ്പ് യോഗ്യത റൗണ്ടിലെ മൂന്നാം മത്സരത്തില്‍ 4-3-3 ശൈലിയിലാണ് പരിശീലകന്‍ ലിയോണല്‍ സ്‌കലോണി (Lionel Scaloni) തന്‍റെ ടീമിനെ കളത്തിലിറക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ ആയിരുന്നു അര്‍ജന്‍റൈന്‍ സംഘം ആദ്യ പകുതി പന്ത് തട്ടിയത്. നിക്കോളസ് ഗോണ്‍സാലസ് (Nicolas Gonzalez), ലൗട്ടാരോ മാര്‍ട്ടിനെസ് (Lautaro Martinez), യൂലിയന്‍ അല്‍വാരസ് (Julian Alvarez) എന്നിവര്‍ക്കായിരുന്നു ആക്രമണത്തിന്‍റെ ചുമതല.
മെസിയുടെ അഭാവത്തില്‍ ക്യാപ്‌റ്റന്‍ റോള്‍ ചെയ്‌തത് ഒട്ടമെന്‍ഡിയാണ്. ആദ്യ വിസില്‍ മുഴങ്ങി മൂന്നാം മിനിട്ടില്‍ തന്നെ ലീഡ് പിടിക്കാന്‍ അര്‍ജന്‍റീനയ്‌ക്ക് സാധിച്ചിരുന്നു. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു അര്‍ജന്‍റീനയുടെ ഗോള്‍ പിറന്നത്.