ബ്യൂണസ് ഐറിസ്: വിശ്വകിരീടവുമായി തിരിച്ചെത്തിയ ലയണല്‍ മെസിക്കും സംഘത്തിനും ആവേശ്വജ്വല വരവേല്‍പ്പ് നല്‍കി അര്‍ജന്‍റീന. ചൊവ്വാഴ്‌ച പുലര്‍ച്ചെ ബ്യൂണസ് അയേഴ്‌സിലാണ് ലോക ചാമ്പ്യന്മാര്‍ പറന്നിറങ്ങിയത്. റൺവേയിൽ മാധ്യമപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും വന്‍പട തന്നെ ടീമിനെ സ്വീകരിക്കാനുണ്ടായിരുന്നു.
സംഗീതം അലയടിച്ച അന്തരീക്ഷത്തില്‍ വിമാനത്തിന്‍റെ വാതില്‍ തുറന്ന് മെസിയും പരിശീലകന്‍ സ്‌കലോണിയുമാണ് ആദ്യം പുറത്തിറങ്ങിയത്. ചുവപ്പ് പരവതാനി വിരിച്ചായിരുന്നു സ്വീകരണം. ടീമിനെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായി ചൊവ്വാഴ്‌ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരുന്നു.