യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കയുടെ സിഡ്‌നി മക്ലാഫ്‌ലിന് ലോക റെക്കോഡ്. 50.68 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ താരം സ്വര്‍ണം സ്വന്തമാക്കി. ഒരുമാസം മുമ്പ് നേടിയ തന്‍റെ തന്നെ 51.41 സെക്കന്‍ഡിന്‍റെ റെക്കോഡാണ് 22കാരിയായ മക്ലാഫ്‌ലിന്‍ തിരുത്തിയത്.
52.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത നെതര്‍ലന്‍ഡ്‌സിന്‍റെ ഫെംകെ ബോല്‍ വെള്ളി സ്വന്തമാക്കി. അമേരിക്കയുടെ തന്നെ ദലിയ മുഹമ്മദിനാണ് (53.13 സെക്കന്‍ഡ്) വെങ്കലം.