ഒറിഗോൺ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യന്‍ താരം അവിനാഷ് സാബ്ലെയ്‌ക്ക് മെഡല്‍ ഇല്ല. ചൊവ്വാഴ്‌ച(19.07.2022) നടന്ന ഫൈനലില്‍ എട്ട് മിനിറ്റ് 31.75 സെക്കന്‍ഡില്‍ 11-ാം സ്ഥാനത്താണ് താരത്തിന് ഫിനിഷ് ചെയ്യാനായത്. ഹീറ്റ്‌സിൽ 8:18.75 പൂർത്തിയാക്കിയാണ് സാബ്ലെ ഫൈനലിന് യോഗ്യത നേടിയത്.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെയ്‌ക്ക് മെഡല്‍ ഇല്ല
മത്സരത്തിൽ മെഡൽ പ്രതീക്ഷയുണ്ടായിരുന്ന താരമായിരുന്നു അവിനാഷ്. എട്ട് മിനിറ്റ് 12.48 സെക്കൻഡിൽ ദേശീയ റെക്കോഡിനുടമയായ അവിനാഷിന് പക്ഷേ ഫൈനലില്‍ ആ പ്രകടനത്തിന് അടുത്ത് പോലും എത്താനായില്ല
നേരത്തെ ഹീറ്റ്‌സില്‍ മൂന്നാമനായിട്ടാണ് സാബ്ലെ ഫൈനലിലേക്ക് യോഗ്യത നേടിയത്. 27-കാരനായ മഹാരാഷ്‌ട്രക്കാരന്‍ എട്ട് മിനിറ്റ് 18.75 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്‌തത്. ദേശീയ റെക്കോഡുകാരനായ (8:12.48) സാബ്ലെക്ക് പക്ഷേ ഫൈനലില്‍ ആ പ്രകടനത്തിന് അടുത്ത് പോലും എത്താനായില്ല.
എട്ട് മിനിറ്റ് 25.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത മൊറോക്കോയുടെ ഒളിമ്പിക് ജേതാവ് കൂടിയായ സൗഫൈൻ എൽ ബക്കാലി സ്വര്‍ണം നേടി. എട്ട് മിനിറ്റ് 26.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത എത്യോപ്യയുടെ ലമേച ഗിര്‍മയ്‌ക്കാണ് വെള്ളി. കെനിയയുടെ കണ്‍സെസ്‌ലസ് കിപ്രുട്ടോ വെങ്കലം നേടി.