ലണ്ടന്‍ : യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പിൽ കേഡറ്റ് (അണ്ടർ -18) അമ്പയ്ത്തില്‍ റിക്കർവ് വിഭാഗത്തില്‍ ഇന്ത്യയുടെ പുരുഷ, മിക്സഡ് ടീം സ്വർണ മെഡലുകൾ നേടി. പുരുഷ വിഭാഗത്തില്‍ ടോപ് സീഡായ ബിഷാല്‍ ചന്‍മയി, വിക്കി രാഹുല്‍, അമിത് കുമാര്‍ എന്നിവരാണ് സ്വര്‍ണം നേടിയത്.
എതിരാളികളായ ഫ്രാന്‍സ് ടീമിനെ കനത്ത പോരാട്ടത്തിനൊടുവില്‍ 5-3നാണ് ഇന്ത്യന്‍ ടീം കീഴടക്കിയത്. മിക്‌സഡ് ഡബിള്‍സില്‍ ബിഷാല്‍ ചന്‍മയി, തമന്ന സഖ്യമാണ് സ്വര്‍ണം നേടിയത്.