കൊല്‍ക്കത്ത:തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കാരണത്താല്‍ ഇന്ത്യന്‍ അമ്പെയ്‌ത്ത് അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്‌ത നടപടി ലോക അമ്പെയ്‌ത്ത് അസോസിയേഷന്‍ പിന്‍വലിച്ചു. ഇതോടെ വരാനിരിക്കുന്ന ടോക്കിയോ ഒളിംപിക്‌സ് അടക്കമുള്ള എല്ലാ അന്താരാഷ്‌ട്ര മത്സരങ്ങളിലും ഇന്ത്യന്‍ പതാകയുടെ കീഴില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മത്സരിക്കാനാകും. ഇന്ത്യന്‍ അസോസിയേഷന് വിലക്കേര്‍പ്പെടുത്തിയതിന് ശേഷം നടന്ന എല്ലാ മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങളെന്ന പേരില്ലാതെയാണ് ടീം മത്സരത്തിനിരങ്ങിയിരുന്നത്.
ഇന്ത്യന്‍ അമ്പെയ്‌ത്ത് അസോസിയേഷന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു - ഇന്ത്യന്‍ അമ്പെയ്‌ക്ക് അസോസിയേഷന്‍
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കാരണത്താല്‍ കഴിഞ്ഞ ഓഗസ്‌റ്റിലാണ് ഇന്ത്യന്‍ അമ്പെയ്‌ത്ത് അസോസിയേഷനെ ലോക അമ്പെയ്‌ത്ത് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്‌തത്
ഒരേസമയം രണ്ട് തെരഞ്ഞെടുപ്പ് നടത്തി അമ്പെയ്‌ത്ത് അസോസിയേഷനിലേക്ക് രണ്ട് ബോര്‍ഡിനെ തെരഞ്ഞെടുത്തതിന് പിന്നാലെ കഴിഞ്ഞ ഓഗസ്‌റ്റിലാണ് ഇന്ത്യന്‍ അമ്പെയ്‌ത്ത് അസോസിയേഷനെ ലോക അമ്പെയ്‌ത്ത് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്‌തത്. ജൂണ്‍ ഒമ്പതിനാണ് തര്‍ക്കം നിറഞ്ഞ തെരഞ്ഞെടുപ്പ് നടന്നത്. പിന്നാലെ അസോസിയേഷന്‍ തലപ്പത്തേക്ക് രണ്ട് പ്രസിഡന്‍റുമാരും തെരഞ്ഞെടുക്കപ്പെട്ടു. ലോക അമ്പെയ്‌ത്ത് അസോസിയേഷന്‍റെ നിയമാവലി പ്രകാരം ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.
ജനുവരി 18ന് ലോക അമ്പെയ്‌ത്ത് അസോസിയേഷന്‍റെ ചട്ടപ്രകാരം തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചത്. അസോസിയേഷനിലെ അംഗത്വം സംബന്ധിച്ച നിമയങ്ങളില്‍ മാറ്റം വരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണം സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും ലോക അമ്പെയ്‌ത്ത് അസോസിയേഷന്‍ ആവശ്യപ്പെട്ടു.