ആംസ്റ്റല്‍വീന്‍ (നെതര്‍ലന്‍ഡ്‌സ്): വനിത ഹോക്കി ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തോല്‍വി. പൂള്‍ ബിയില്‍ ന്യൂസിലന്‍ഡിനോടാണ് ഇന്ത്യ കീഴടങ്ങിയത്. കനത്ത പോരാട്ടത്തിനൊടുവില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്.
വനിത ഹോക്കി ലോകകപ്പ്: ഇന്ത്യയ്‌ക്ക് തോല്‍വി; ക്വാര്‍ട്ടര്‍ ബെര്‍ത്തിനായി കാത്തിരിക്കണം - വനിത ഹോക്കി ലോകകപ്പ്
പൂള്‍ ബിയില്‍ ന്യൂസിലന്‍ഡിനോടാണ് ഇന്ത്യ 4-3ന് കീഴടങ്ങിയത്.
ഇന്ത്യയ്‌ക്കായി വന്ദന കടാരിയ (4ാം മിനിട്ട്), ലാൽറെംസിയാമി (44ാം മിനിട്ടി), ഗുര്‍ജിത് കൗര്‍ (59ാം മിനിട്ട്) എന്നിവര്‍ ലക്ഷ്യം കണ്ടു. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനോടും, ചൈനയോടും ഇന്ത്യ സമനില വഴങ്ങിയിരുന്നു.
ഇതോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. എന്നാല്‍ സംഘത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. ക്വാര്‍ട്ടര്‍ ബെര്‍ത്തിനായി ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരുമായി ജൂലൈ 10ന് നടക്കുന്ന ക്രോസ് ഓവര്‍ മത്സരത്തില്‍ ഇന്ത്യ ഏറ്റുമുട്ടും.