കേരളം

kerala

ETV Bharat / sports

വനിതാ ഏഷ്യാ കപ്പ് ഹോക്കി: മലേഷ്യയ്‌ക്കെതിരെ ഇന്ത്യയുടെ ഗോള്‍ മഴ - Women s Hockey Asia Cup

സുൽത്താൻ ഖാബൂസ് ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒമ്പത് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം.

വനിതാ ഏഷ്യാ കപ്പ് ഹോക്കി  മലേഷ്യയ്‌ക്കെതിരെ ഇന്ത്യയുടെ ഗോള്‍ മഴ  ഇന്ത്യ-മലേഷ്യ  Women s Hockey Asia Cup  India Dominate Malaysia
വനിതാ ഏഷ്യാ കപ്പ് ഹോക്കി: മലേഷ്യയ്‌ക്കെതിരെ ഇന്ത്യയുടെ ഗോള്‍ മഴ

By

Published : Jan 22, 2022, 11:55 AM IST

മസ്‌കറ്റ് (ഒമാന്‍): ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ തുടക്കം ഗംഭീരമാക്കി ഇന്ത്യ. ആദ്യ മത്സരത്തില്‍ മലേഷ്യയെയാണ് നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഇന്ത്യന്‍ വനിതകള്‍ തരിപ്പണമാക്കിയത്.

സുൽത്താൻ ഖാബൂസ് ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒമ്പത് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. വന്ദന കതാരിയ(8,34 മിനിട്ട്) , നവനീത് കൗര്‍(15,27 മിനിട്ട്) , ഷര്‍മിള ദേവി (46, 59 മിനിട്ട്) എന്നിവര്‍ ഇരട്ട ഗോള്‍ നേട്ടം ആഘോഷിച്ചു.

ഗ്രേസ് എക്ക (10ാം മിനിട്ട്), ലാല്‍ റെംസി (38ാം മിനിട്ട്), മോണിക്ക (40ാം മിനിട്ട്) എന്നിവര്‍ ഓരോ ഗോളും നേടി. ജപ്പാന്‍ (23ാം തിയതി ), സിങ്കപ്പൂര്‍ (24ാം തിയതി) എന്നിവരാണ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇന്ത്യയുടെ എതിരാളികള്‍.

ABOUT THE AUTHOR

...view details