ബെയ്‌ജിങ്: ഈ വര്‍ഷം നടക്കാനിരിക്കുന്ന വിന്‍റര്‍ പാരാലിമ്പിക്‌സില്‍ റഷ്യന്‍, ബെലാറസ് താരങ്ങള്‍ക്ക് ഇന്‍റര്‍നാഷണല്‍ പാരാലിമ്പിക് കമ്മിറ്റി (ഐപിസി) വിലക്കേര്‍പ്പെടുത്തി. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിസിയുടെ ഗവേണിങ് ബോഡിയുടേതാണ് തീരുമാനം. ഇതോടെ മാര്‍ച്ച് നാല് മുതല്‍ക്ക് ബെയ്‌ജിങ്ങില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇരുരാജ്യത്തെയും താരങ്ങള്‍ക്കാവില്ല.
കായികതാരങ്ങളെ വിലക്കുന്നതില്‍ സഹതാപമുണ്ടെന്നും പരിപാടിയുടെ സമാധാനപൂര്‍വമായ നടത്തിപ്പിനായാണ് നടപടിയെന്ന് ഐപിസി പ്രസിഡന്‍റ് ആന്‍ഡ്രൂ പാര്‍സണ്‍സ് പറഞ്ഞു. 'കായികവും രാഷ്ട്രീയവും ഇടകലരരുതെന്നാണ് ഐപിസി ഉറച്ചു വിശ്വസിക്കുന്നത്. എന്നിരുന്നാലും, ഒരു തെറ്റും കൂടാതെ, യുദ്ധം ഇപ്പോൾ ഈ ഗെയിമുകളിലേക്ക് വന്നിരിക്കുന്നു, തിരശീലയ്ക്ക് പിന്നിൽ നിരവധി സർക്കാരുകൾ നമ്മുടെ പ്രിയപ്പെട്ട ഇവന്‍റില്‍ സ്വാധീനം ചെലുത്തുന്നു.