ലണ്ടന്‍ : വിംബിൾഡൺ വനിത സിംഗിൾസ് കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കായിക ലോകം ഉറ്റുനോക്കുന്നത് എലേന റൈബാക്കിനയിലേക്കാണ്. വനിത വിഭാഗത്തിൽ ഫൈനലിലെത്തിയ റൈബാക്കിന റഷ്യയിൽ ജനിച്ച് നിലവിൽ കസാഖ്‌സ്ഥാന് വേണ്ടിയാണ് കളത്തിലിറങ്ങിയത്. യുക്രൈൻ അധിനിവേശ പശ്ചാത്തലത്തിൽ റഷ്യ, ബെലാറൂസ് താരങ്ങൾക്ക് വിംബിൾഡൺ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ റഷ്യക്കാരിയായ റൈബാക്കിനയ്‌ക്ക് ഒരു ജയം മാത്രം അകലെയാണ് കിരീടം.
2018 - ലാണ് റൈബാക്കിന കസാഖ് പതാകയ്ക്ക് കീഴിലേക്ക് മാറുന്നത്. ലോക ഒന്നാം നമ്പര്‍ പുരുഷതാരമായ റഷ്യയുടെ ഡാനില്‍ മെദ്‌വെദേവിനെ വിലക്കിയതോടെ വിംബിള്‍ഡണ്‍ വലിയ വിവാദങ്ങളിലേക്ക് വീണിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ റൈബാക്കിന കിരീടം നേടിയാല്‍ എന്താണ് സംഭവിക്കുക എന്നറിയാനായി കാത്തിരിക്കുകയാണ് ടെന്നിസ് ലോകം.