ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസില്‍ നിന്നും സ്‌പെയിനിന്‍റെ ലോക നാലാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പിന്മാറി. പരിക്കിനെ തുടര്‍ന്നാണ് സെമി ഫൈനല്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതെന്ന് നദാല്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്‌ച(7.07.2022) നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് നദാലിന് അടിവയറിന് പരിക്കേറ്റത്.
പരിക്ക് വകവെക്കാതെ പൊരുതിയ നദാല്‍ അഞ്ച് സെറ്റ് ത്രില്ലറില്‍ അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സിനെ മറികടന്നാണ് സെമിയില്‍ എത്തിയത്. എന്നാല്‍ നദാല്‍ പിന്മാറിയതോടെ സെമി എതിരാളിയായിരുന്ന ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ് ഫൈനലില്‍ കടന്നു.