ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്‍റെ ക്വാര്‍ട്ടറില്‍ കടന്ന് സ്‌പെയ്‌നിന്‍റെ ലോക നാലാം നമ്പര്‍ താരം റാഫേല്‍ നദാല്‍. നെതര്‍ലന്‍ഡ്‌സിന്‍റെ 21ാം സീഡ് താരം ബോട്ടിക് വാന്‍ ഡെ ഷാന്‍ഡ്ഷല്‍പ്പിനെ കീഴടക്കിയാണ് നദാലിന്‍റെ മുന്നേറ്റം. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സ്‌പാനിഷ് താരം മത്സരം പിടിച്ചത്. സ്‌കോര്‍: 6-4, 6-2, 7-6.
തുടര്‍ച്ചയായ മൂന്നാം തവണയും, കരിയറില്‍ എട്ടാം തവണയുമാണ് നദാല്‍ വിംബിള്‍ഡണിന്‍റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. അമേരിക്കയുടെ 11ാം സീഡ് താരം ടെയ്‌ലര്‍ ഫ്രിറ്റ്‌സാണ് ക്വാര്‍ട്ടറില്‍ നദാലിന്‍റെ എതിരാളി. നാലാം റൗണ്ട് മത്സരത്തില്‍ ഓസ്‌ട്രേലിയൻ താരം ജേസൺ കുബ്ലറിനെതിരെ 6-3, 6-1, 6-4 എന്ന സ്‌കോറിനാണ് ഫ്രിറ്റ്‌സ് കീഴടക്കിയത്. കരിയറില്‍ ആദ്യമായാണ് അമേരിക്കന്‍ താരം വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍ കടക്കുന്നത്.