ലണ്ടൻ :എതിരാളിയുടെ തീപാറുന്ന ഷോട്ടുകൾക്കെതിരെ പെട്ടെന്ന് പ്രതികരണം നടത്തുന്നവരാണ് മികച്ച ടെന്നിസ് താരങ്ങൾ. ഇത്തവണത്തെ വിംബിൾഡണിൽ അത്തരം ഒരു പ്രതികരണത്തിലൂടെ കാണികളുടെ മനം കവർന്നിരിക്കുകയാണ് ബ്രിട്ടീഷ് താരം ജോഡി ബുറേജ്. എന്നാൽ അത് എതിരാളിയെ പ്രതിരോധിക്കാനല്ല, മറിച്ച് മൈതാനത്ത് തളർന്നുവീണ ബോൾ ബോയിയുടെ ജീവൻ രക്ഷിക്കുന്നതിനായിരുന്നു.
തിങ്കളാഴ്‌ച നടന്ന ജോഡി ബുറേജ്- ലെസിയ സുറെങ്കോയോ മത്സരത്തിനിടെയാണ് സൈഡ്‌ലൈനിൽ നിർക്കുകയായിരുന്ന ബോൾബോയിക്ക് തളർച്ച അനുഭവപ്പെട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ജോഡി ബുറേജ് പൊടുന്നനെ തന്നെ മത്സരം മതിയാക്കി ബോൾബോയിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. പിന്നാലെ അവന് തന്‍റെ ഡ്രിങ്കും ന്യൂട്രീഷ്യൻ ജെല്ലും നൽകി.