ലണ്ടന്‍ : വിംബിള്‍ഡണ്‍ ടെന്നിസ് ആദ്യ റൗണ്ടില്‍ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക്ക് ജോക്കോവിച്ചിന് ജയം. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ ദക്ഷിണ കൊറിയൻ താരം വോൺ സൂൺ വൂവിന്‍റെ വെല്ലുവിളി അതിജീവിച്ചാണ് സെർബിയൻ താരം രണ്ടാം റൗണ്ടിൽ കടന്നത്. സ്കോര്‍: 6-3, 3-6, 6-3, 6-4.
ആദ്യ റൗണ്ട് ജയത്തോടെ മറ്റൊരു ചരിത്ര നേട്ടം കൂടി ജോക്കോ സ്വന്തമാക്കി. ഈ ജയത്തോടെ പുരുഷ-വനിത താരങ്ങളില്‍ നാല് ഗ്രാന്‍ഡ്സ്ലാമുകളിലും സിംഗിള്‍സില്‍ 80 ജയങ്ങള്‍ വീതം സ്വന്തമാക്കുന്ന ആദ്യ ടെന്നിസ് താരമെന്ന റെക്കോഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. വിംബിള്‍ഡണിലെ ജോക്കോവിച്ചിന്‍റെ തുടര്‍ച്ചയായ 22-ാം ജയമാണിത്.
സീഡ് ചെയ്യാത്ത കൊറിയൻ താരം സെർബിയൻ താരത്തിന് നേരിയ പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നതാണ് മത്സരത്തിൽ കണ്ടത്. ആദ്യ സെറ്റിൽ തന്നെ ജോക്കോവിച്ചിന് എതിരെ ബ്രേക്ക് കണ്ടത്തിയ കൊറിയൻ താരം എല്ലാവരെയും ഞെട്ടിച്ചു. എന്നാൽ ബ്രേക്ക് തിരിച്ചുപിടിച്ച ജോക്കോവിച്ച് ആദ്യ സെറ്റ് 6-3 ന് സ്വന്തം പേരിൽ കുറിച്ചു.
എന്നാൽ രണ്ടാം സെറ്റിലും തന്‍റെ മികവ് തുടർന്ന കൊറിയൻ താരം ഒരിക്കൽ കൂടി ജോക്കോവിച്ചിന്‍റെ സർവീസ് ഭേദിച്ചു. തുടർന്ന് 6-3 ന് സെറ്റ് നേടി കൊറിയൻ താരം മത്സരത്തിൽ ഒപ്പം എത്തി. എന്നാല്‍ മൂന്നും നാലും സെറ്റുകളില്‍ തന്‍റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത ജോക്കോ വൂവിന് തിരിച്ചുവരാന്‍ അവസരം നല്‍കാതെ സെറ്റും മത്സരവും സ്വന്തമാക്കി.
വിംബിള്‍ഡണിന് മുമ്പ് ഗ്രാസ് കോര്‍ട്ടില്‍ പരിശീലന മത്സരങ്ങളൊന്നും കളിക്കാതെയാണ് ജോക്കോ എത്തിയത്. സെന്‍റർ കോർട്ടിൽ ആരാധകർ നിറഞ്ഞ കൈയടികളോടെയാണ് കൊറിയൻ താരത്തെ യാത്രയാക്കിയത്.
വിംമ്പിൾഡണിൽ ആദ്യ ജയവുമായി കാസ്‌പർ റൂഡ് :വിംബിൾഡൺ ആദ്യ റൗണ്ടിൽ ജയം കണ്ട് മൂന്നാം സീഡും ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റുമായ കാസ്‌പർ റൂഡ്. കരിയറിൽ ആദ്യമായാണ് വിംബിൾഡണിൽ നോർവീജിയൻ താരം ഒരു മത്സരം ജയിക്കുന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് സ്‌പാനിഷ് താരം ആൽബർട്ട് വിനോലസിനെയാണ് റൂഡ് വീഴ്ത്തിയത്. ആദ്യ രണ്ട് സെറ്റുകളും ടൈബ്രേക്കില്‍ ജയിച്ച റൂഡ് മൂന്നാം സെറ്റ് 6-2 ന് ആണ് നേടിയത്. രണ്ടാം ടൈബ്രേക്കില്‍ കടുത്ത പോരാട്ടം ആണ് മത്സരത്തിൽ കണ്ടത്. 14 ഏസുകൾ ഉതിർത്ത റൂഡ് 4 തവണ എതിരാളിയെ ബ്രേക്ക് ചെയ്‌തു. സ്കോർ: 7-6, 7-6, 6-2.
ഹര്‍ക്കാസ് പുറത്ത് : ജോക്കോവിച്ച് ആദ്യ റൗണ്ട് കടമ്പ കടന്നപ്പോള്‍ ഏഴാം സീഡ് പോളണ്ടിന്‍റെ ഹ്യൂബര്‍ട്ട് ഹര്‍ക്കാസിന് അടിതെറ്റി. 37-ാം റാങ്കുകാരനായ ഡിവിഡോവിച്ച് ഫോകിന ഹര്‍ക്കാസിനെ അഞ്ച് സെറ്റ് ത്രില്ലറില്‍ അട്ടിമറിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍: 6-7, 4-6, 5-7, 6-2, 6-7.