ലണ്ടന്‍:വളര്‍ത്ത് പൂച്ചയെ ഉപദ്രവിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വെസ്റ്റ് ഹാം യുണൈറ്റഡ് ഡിഫൻഡർ കുർട്ട് സൗമക്ക് ശിക്ഷ വിധിച്ച് കോടതി. 180 മണിക്കൂർ സാമൂഹ്യ സേവനം ചെയ്യാന്‍ ഇംഗ്ലണ്ടിലെ ഒരു ജില്ല കോടതി ശിക്ഷ വിധിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് വര്‍ഷത്തേക്ക് വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നിതും സൗമക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
വളര്‍ത്തു പൂച്ചയോട് ക്രൂരത; വെസ്റ്റ് ഹാം യുണൈറ്റഡ് ഡിഫൻഡർ കുർട്ട് സൗമക്ക് ശിക്ഷ വിധിച്ച് കോടതി
180 മണിക്കൂർ സാമൂഹ്യ സേവനം ചെയ്യാന്‍ ഇംഗ്ലണ്ടിലെ ഒരു ജില്ലാ കോടതി ശിക്ഷ വിധിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വളര്‍ത്തു പൂച്ചയോട് ക്രൂരത; വെസ്റ്റ് ഹാം യുണൈറ്റഡ് ഡിഫൻഡർ കുർട്ട് സൗമക്ക് ശിക്ഷ വിധിച്ച് കോടതി
തന്‍റെ വളർത്തുപൂച്ചയെ കുർട്ട് സൗമ കാലുകൊണ്ട് തൊഴിക്കുകയും അടിക്കുകയും ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ 27കാരനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്.
സംഭവത്തില്‍ സൗമയുടെ സഹോദരൻ യോവാന് 140 മണിക്കൂർ സാമൂഹ്യ സേവനം ചെയ്യാനും ശിക്ഷയുണ്ട്. മൃഗസംരക്ഷണ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നത്.