കൊല്‍ക്കത്ത:2022 ദേശീയ ഗെയിംസിന് പശ്ചിമ ബംഗാൾ ആതിഥേയത്വം വഹിക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരിന്ദർ ബത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേതാജി ഇന്‍ഡോർ സ്‌റ്റേഡിയത്തില്‍ ബംഗാൾ ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 1938-ലും 1964-ലും ബംഗാൾ ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ചിരുന്നു.
2022 ദേശീയ ഗെയിംസ്; പശ്ചിമ ബംഗാൾ ആതിഥേയത്വം വഹിക്കും - നരിന്ദർ ബത്ര വാർത്ത
ദേശീയ ഗെയിംസിന്‍റെ 2022 എഡിഷന് പശ്ചിമ ബംഗാൾ ആതിഥേയത്വം വഹിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരിന്ദർ ബത്ര.
നരിന്ദർ ബത്ര
നിലവില്‍ 36-ാമത് ദേശീയ ഗെയിംസിനുള്ള നടപടികൾ ഗോവയില്‍ പുരോഗമിക്കുകയാണ്. നിരവധി കാരണങ്ങളാല്‍ മാറ്റിവെച്ച മത്സരം ഈ വർഷം ഒക്‌ടോബർ 20-ന് ആരംഭിക്കും. നവംബർ നാല് വരെയാണ് ഗെയിംസ്.
അവിഭക്ത ഇന്ത്യയില്‍ 1924-ലാണ് ഗെയിംസിന് തുടക്കമായത്. ഗെയിംസിന്‍റെ തുടർന്നുള്ള രണ്ട് എഡിഷനുകൾക്കും ലാഹോർ ആതിഥേയത്വം വഹിച്ചു. 1930-ല്‍ പ്രയാഗ്രാജ് എന്നപേരില്‍ അറിയപ്പെടുന്ന അലഹബാദിലാണ് ആദ്യമായി സ്വതന്ത്ര ഇന്ത്യയില്‍ ഉൾപ്പെട്ട പ്രദേശത്ത് ഗെയിംസ് നടന്നത്.