ലണ്ടന്‍:ലയണൽ മെസിയാണ് എക്കാലത്തെയും മികച്ച ഫുട്‌ബോളറെന്ന് ആവര്‍ത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മുൻ സ്‌ട്രൈക്കർ വെയ്‌ന്‍ റൂണി. യുണൈറ്റഡില്‍ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നാണ് റൂണി മെസിയെ തിരഞ്ഞെടുത്തത്.
"മെസി... മുമ്പും ഇത് ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് കരുതുന്നു. മെസിയും ക്രിസ്റ്റ്യാനോയും മികച്ച കളിക്കാരാണ്. എന്നാല്‍ മെസി എക്കാലത്തെയും മികച്ചവനാണെന്ന് ഞാൻ കരുതുന്നു", റൂണി പറഞ്ഞു.
യുണൈറ്റഡിൽ ഒന്നിച്ച് കളിച്ച സമയത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ താരങ്ങളാണ് റൂണിയും, ക്രിസ്റ്റ്യാനോയും. ക്ലബിനൊപ്പം മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും, ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഇരുവരും നേടിയിട്ടുണ്ട്. മെസിയാണ് മികച്ച താരമെന്ന് നേരത്തെയും റൂണി പറഞ്ഞിട്ടുണ്ട്.
അനായാസമാണ് മെസിയുടെ ശൈലിയെന്നും, സര്‍വ്വ ശക്തിയുമെടുത്ത് പന്ത് വലയിലേക്ക് അടിച്ചു കയറ്റുന്ന മെസിയെ താന്‍ കണ്ടിട്ടില്ലെന്നും റൂണി പറഞ്ഞിരുന്നു. അതേസമയം മെസിയെക്കാള്‍ ക്രിസ്റ്റ്യാനോയാണ് മികച്ച കളിക്കാരനെന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോളിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് ഡച്ച് ഇതിഹാസം മാർകോ വാൻ ബാസ്റ്റിനും പറഞ്ഞിരുന്നു.
also read: മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും ; പുതിയ തട്ടകം തേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
ഇറ്റാലിയൻ മാധ്യമമായ കൊറേറ ഡെല്ല സ്‌പോർട്ടിനോടാണ് വാൻ ബാസ്റ്റിന്‍റെ പ്രതികരണം. അനുകരിക്കാനും ആവർത്തിക്കാനും അസാധ്യമായ താരമാണ് മെസി. അമ്പതോ നൂറോ വർഷങ്ങളിൽ മാത്രമാണ് അദ്ദേഹത്തെ പോലൊരു താരം പ്രത്യക്ഷപ്പെടുക. ചെറുപ്പത്തിൽ തന്നെ ഫുട്‌ബോൾ ജീനിയസെന്ന ഗണത്തിൽ താരം ഉൾപ്പെട്ടിരിക്കുന്നു എന്നും വാൻ ബാസ്റ്റിൻ കൂട്ടിച്ചേര്‍ത്തു.