ദോഹ:ഖത്തര്‍ ലോകകപ്പില്‍ സെർബിയക്കെതിരെ റിച്ചാര്‍ലിസന്‍റെ ഇരട്ടഗോളാണ് ബ്രസീലിന് മിന്നും ജയമൊരുക്കിയത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് റിച്ചാര്‍ലിസന്‍ കാനറികള്‍ക്കായി വലകുലുക്കിയത്. 62-ാം മിനിറ്റിലാണ് സെര്‍ബിയയുടെ പ്രതിരോധപ്പൂട്ട് റിച്ചാര്‍ലിസണിലൂടെ ബ്രസീല്‍ ആദ്യം പൊളിച്ചത്.
വിനീഷ്യസിന്‍റെ ഷോട്ടില്‍ നിന്നുള്ള റീബൗണ്ട് വലയിലെത്തിച്ചാണ് റിച്ചാര്‍ലിസന്‍റെ ഗോള്‍ നേട്ടം. തുടര്‍ന്ന് 73-ാം മിനിറ്റിലായിരുന്നു താരം രണ്ടാം ഗോള്‍ നേടിയത്. ലോകകപ്പിൽ ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും മനോഹരമായ ഗോളാണിതെന്നാണ് വിലയിരുത്തല്‍.