ഓഗ്‌സ്‌ബർഗ് : ബുണ്ടസ്‌ലിഗ ചരിത്രത്തിലാദ്യമായി മുസ്ലിം കളിക്കാരന് നോമ്പ് തുറക്കാന്‍ മത്സരം നിര്‍ത്തി റഫറി. ബുധനാഴ്ച മെയിൻസും ഓഗ്‌സ്‌ബർഗും തമ്മിലുള്ള മത്സരത്തിനിടെയാണ് റഫറി മത്തിയാസ് ജോലെൻബെക്കി സുപ്രധാന തീരുമാനമെടുത്തത്.
Video | കളിക്കാരന് നോമ്പ് തുറക്കാൻ മത്സരം നിർത്തി റഫറി ; കയ്യടിച്ച് സോഷ്യല്‍ മീഡിയ - മുസ്ലിം കളിക്കാരന് നോമ്പ് തുറക്കാന്‍ മത്സരം നിര്‍ത്തി റഫറി
ബുണ്ടസ്‌ലിഗയില്‍ ബുധനാഴ്ച മെയിൻസും ഓഗ്‌സ്‌ബർഗും തമ്മിലുള്ള മത്സരത്തിനിടെയാണ് റഫറി മത്സരം നിര്‍ത്തിയത്
കളിക്കാരന് നോമ്പ് തുറക്കാൻ മത്സരം നിർത്തി റഫറി; കയ്യടിച്ച് സോഷ്യല്‍ മീഡിയ
also read: IPL 2022 | പരിശ്രമിക്കുന്ന കാര്യങ്ങൾ പ്രാവര്‍ത്തികമാക്കാന്‍ കഴിയും : ശിവം ദുബെ
നോമ്പെടുത്ത മെയിൻസ് ഡിഫൻഡർ മൂസ നിയാഖത്തെയ്‌ക്കായാണ് മത്സരത്തിന്‍റെ 65ാം മിനിട്ടില്‍ റഫറി സമയം അനുവദിച്ചത്. ഇതോടെ നിറഞ്ഞ കയ്യടിയാണ് മത്തിയാസിന് സോഷ്യല്‍ മീഡിയ നല്‍കുന്നത്.