ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പുറത്തായതിന് പിന്നാലെ റാക്കറ്റിനോട് ദേഷ്യം തീര്‍ത്ത് ഓസ്‌ട്രേലിയൻ താരം നിക്ക് കിർഗിയോസ്. ക്വാര്‍ട്ടറില്‍ റഷ്യന്‍ താരം കരേന്‍ ഖച്ചനോവിനോടാണ് 27കാരനായ കിർഗിയോസ് തോല്‍വി വഴങ്ങിയത്. അഞ്ച് സെറ്റ് നീണ്ടതായിരുന്നു പോരാട്ടം.
തോല്‍വിക്ക് പിന്നാലെ സ്വയം നിയന്ത്രിക്കാനാവാതെ കിർഗിയോസ് പൊട്ടിത്തെറിക്കുകയായിരുന്നു. റഫറിക്ക് കൈകൊടുത്ത് പിരിഞ്ഞതിന് പിന്നാലെ, കൈയിലുണ്ടായിരുന്ന റാക്കറ്റ് നിലത്തടിച്ച് തകര്‍ത്ത് എറിഞ്ഞു കളഞ്ഞിട്ടും താരത്തിന് അരിശം തീര്‍ന്നില്ല. തുടര്‍ന്ന് കിറ്റിലുണ്ടായിരുന്ന റാക്കറ്റും കിര്‍ഗിയോസ് എറിഞ്ഞ് തകര്‍ത്തു.