ടൂറിന്‍ :കളിക്കളത്തില്‍ കാലില്‍ കൊരുത്ത പന്തുമായി ആരാധകരെ പുളകം കൊള്ളിക്കുന്ന താരമാണ് ബ്രസീലിന്‍റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍. ഖത്തറില്‍ ലോകകപ്പ് പോരാട്ടത്തിനിറങ്ങുന്ന കാനറികള്‍ക്ക് നെയ്‌മറുടെ കളിമികവില്‍ പ്രതീക്ഷ ഏറെയാണ്. ലോകകപ്പിനായി ഖത്തറിലേക്ക് പറക്കും മുമ്പ് ടൂറിനില്‍ അവസാനഘട്ടത്തിലാണ് ബ്രസീല്‍ താരങ്ങള്‍.
പരിശീലനത്തിനിടെ തന്‍റെ സ്‌കില്ലിനാല്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നെയ്‌മര്‍. ഡ്രോണ്‍ ഉപയോഗിച്ച് ഏറെ ഉയരത്തില്‍ നിന്നും താഴേയ്‌ക്കിട്ട പന്ത് താരം നിഷ്‌പ്രയാസം കാലിലൊതുക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം പ്രതിരോധ നിരയിലെ കുന്തമുനയായ മര്‍ക്വിഞ്ഞോസ് പരിശീലനത്തിന് ഇറങ്ങാത്തത് ആരാധകര്‍ക്ക് ആശങ്കയാണ്. ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജിയ്‌ക്കായി കളിക്കുന്ന താരത്തിന് പരിക്കേറ്റതായി ക്ലബ് അറിയിച്ചിരുന്നു. മര്‍ക്വിഞ്ഞോസിന്‍റെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.