കേരളം

kerala

ETV Bharat / sports

Video | ഒർലാൻഡോ താരങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചു; നിയന്ത്രണം നഷ്‌ടപ്പെട്ട് ലയണല്‍ മെസി, ടണലില്‍ വാക്കേറ്റം

ലീഗ് കപ്പ് (leagues cup) ഫുട്‌ബോളില്‍ ഒർലാൻഡോ സിറ്റി (orlando city) താരങ്ങളുടെ കടുത്ത മാര്‍ക്കിങ്ങില്‍ നിയന്ത്രണം നഷ്‌ടപ്പെട്ട ലയണല്‍ മെസിയുടെ വിഡിയോ വൈറല്‍

Lionel Messi  Lionel Messi Fight video  inter miami  orlando city  leagues cup  ലയണല്‍ മെസി  ലയണല്‍ മെസി വൈറല്‍ വിഡിയോ  മേജര്‍ ലീഗ് സോക്കര്‍  Major League Soccer  ഇന്‍റര്‍ മയാമി  ഒർലാൻഡോ സിറ്റി
ഒർലാൻഡോ താരങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചു; നിയന്ത്രണം നഷ്‌ടപ്പെട്ട് ലയണല്‍ മെസി

By

Published : Aug 4, 2023, 7:06 PM IST

Updated : Aug 4, 2023, 8:00 PM IST

മയാമി: തന്‍റെ പുതിയ ക്ലബ് ഇന്‍റർ മയാമിക്ക് (Inter Miami ) വേണ്ടി മിന്നും പ്രകടനം തുടരുകയാണ് അർജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി (Lionel Messi). അമേരിക്കന്‍ - മെക്‌സിക്കന്‍ ക്ലബുകള്‍ ഏറ്റുമുട്ടുന്ന ലീഗ് കപ്പ് (Leagues Cup) ഫുട്‌ബോളിന്‍റെ റൗണ്ട് - 32ൽ ഒർലാൻഡോ സിറ്റിക്കെതിരെ ഇന്‍റര്‍ മയാമി 3-1ന് വിജയിച്ചപ്പോള്‍ ഇരട്ട ഗോളുകളുമായി ലയണല്‍ മെസി തിളങ്ങിയിരുന്നു. ഇതോടെ മേജര്‍ ലീഗ് സോക്കര്‍ ലീഗ് ക്ലബിനായി മൂന്ന് മത്സരങ്ങളിൽ നിന്നുള്ള തന്‍റെ ഗോളുകളുടെ എണ്ണം അഞ്ചായി ഉയർത്താന്‍ അര്‍ജന്‍റൈന്‍ താരത്തിന് കഴിഞ്ഞു.

മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും ഒർലാൻഡോ സിറ്റി (Orlando City ) താരങ്ങളുടെ കടുത്ത മാര്‍ക്കിങ്ങാണ് മെസിക്ക് നേരിടേണ്ടി വന്നത്. പല ഘട്ടത്തിലും ശാരീരിക ആക്രമണമായും ഇതു മാറിയിരുന്നു. ഒർലാൻഡോ താരങ്ങളുടെ പ്രസ്‌തുത പ്രവര്‍ത്തി 36കാരനായ താരത്തെ ഏറെ പ്രകോപിക്കുകയും നിരാശനാക്കുകയും ചെയ്‌തിരുന്നു.

ഒടുവില്‍ മത്സരത്തിന്‍റെ ആദ്യപകുതിയുടെ ഇടവേളയ്‌ക്കിടെ മെസിക്ക് തന്‍റെ സകല നിയന്ത്രണവും നഷ്‌ടപ്പെടുകയും ചെയ്‌തു. ഇതിന്‍റെ ഭാഗമായി ഒരു ഒർലാൻഡോ താരവുമായി ടണലില്‍ വച്ച് കോര്‍ക്കുന്ന മെസിയുടെ ദൃശ്യങ്ങള്‍ നിലവില്‍ വൈറലാണ്. അതേസമയം ക്ലോസ് റേഞ്ചിൽ നിന്നായിരുന്നു ഒർലാൻഡോയ്‌ക്കെതിരെ രണ്ട് തവണയും മെസി സ്‌കോര്‍ ചെയ്‌തത്. മത്സരത്തിന്‍റെ ഏഴാം മിനിട്ടില്‍ തന്നെ താരം ഇന്‍റര്‍ മയാമിയെ മുന്നിലെത്തിച്ചിരുന്നു. റോബര്‍ട്ട് ടെയ്‌ലറായിരുന്നു മെസിയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. ബോക്‌സിന് തൊട്ടുപുറത്ത് നിന്നും ടെയ്‌ലര്‍ ചിപ്പ് ചെയ്‌ത് നല്‍കിയ പന്ത് അകത്തുവച്ച് നെഞ്ചില്‍ സ്വീകരിച്ച മെസി

ഇടങ്കാല്‍ കൊണ്ടാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ 17-ാം മിനിട്ടില്‍ ഒർലാൻഡോ തിരിച്ചടിച്ചു. സെസാര്‍ അറൗയോയുടെ ഗോളിലായിരുന്നു സംഘം ഒപ്പമെത്തിയത്. ആദ്യ പകുതിക്ക് പിരിയും മുമ്പ് ലഭിച്ച ഒരു ഫ്രീകിക്കിലൂടെ മയാമിയെ മുന്നിലെത്തിക്കാന്‍ ലയണല്‍ മെസിക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ താരത്തിന്‍റെ ഷോട്ട് ഒര്‍ലാന്‍ഡോ ഗോള്‍ കീപ്പര്‍ പെഡ്രോ ഗലീസ് ചാടി ഉയര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

ഒടുവില്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മയാമി മുന്നിലെത്തി. 52-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ജോസഫ് മാര്‍ട്ടിനെസാണ് ഗോളടിച്ചത്. തുടര്‍ന്ന് 72-ാം മിനിട്ടിലായിരുന്നു മെസി രണ്ടാം ഗോള്‍ നേടിയത്. അതേസമയം മേജര്‍ ലീഗ് സോക്കറില്‍ അവസാനത്തെ 11 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും വിജയിക്കാന്‍ കഴിയാത്ത ടീമായിരുന്നു ഇന്‍റര്‍ മയാമി.

ലീഗ് കപ്പില്‍ മെസിയുടെ മികവിലാണ് ടീം വിജയം തുടരുന്നത്. ക്ലബ്ബിനായുള്ള ക്രൂസ് അസൂലിനെതിരെയായിരുന്നു അര്‍ജന്‍റൈന്‍ താരം അരങ്ങേറ്റം നടത്തിയത്. മത്സരത്തില്‍ ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ ലക്ഷ്യം കണ്ട മെസി അവസാന നിമിഷത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ അറ്റ്‌ലാന്‍റ യുണൈറ്റഡിനെതിരെയും അര്‍ജന്‍റൈന്‍ താരം ഇരട്ടവെടി പൊട്ടിച്ചിരുന്നു.

അതേസമയം ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം ഫ്രീ ഏജന്‍റായാണ് മെസി ഇന്‍റര്‍ മയാമിയില്‍ എത്തിയത്. തന്‍റെ പഴയ ക്ലബായ ബാഴ്‌സലോണയിലേക്ക് പോകാന്‍ ആദ്യം പദ്ധതിയുണ്ടായിരുന്നുവെങ്കിലും ഇതുനടക്കാതെ വന്നതോടെയാണ് താരം മേജര്‍ ലീഗ് സോക്കറിലേക്ക് ചേക്കേറിയത്.

Last Updated : Aug 4, 2023, 8:00 PM IST

ABOUT THE AUTHOR

...view details