ലണ്ടന്‍: എഫ്‌എ കപ്പില്‍ വോൾവ്‌സും ലിവർപൂളും തമ്മിലുള്ള റീപ്ലേ മത്സരത്തിനിടെ സ്റ്റേഡിയം ഇരുട്ടിലായി. വോൾവ്‌സിന്‍റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ തുടക്കത്തിലാണ് ഹ്രസ്വമായ പവർകട്ടുണ്ടായത്. ലിവര്‍പൂളിന്‍റെ പോസ്റ്റിലേക്ക് വോള്‍വ്സ് വിങ്ങര്‍ അദാമ പന്ത് ക്രോസ് ചെയ്യാന്‍ നില്‍ക്കവെയാണ് സ്റ്റേഡിയം ഇരുട്ടിലായത്.
അല്‍പ്പനേരത്തിനകം വെളിച്ചം വന്നപ്പോളേക്കും പന്ത് പുറത്തേക്ക് പോകുന്നത് കാണാമായിരുന്നു. സ്റ്റേഡിയത്തില്‍ നേരത്തേയും പവര്‍ക്കട്ട് ഉണ്ടായതായി കമന്‍റേറ്റർമാർ പറയുന്നത് കേൾക്കാമായിരുന്നു. മത്സരത്തിന് മുന്നോടിയായി കളിക്കാര്‍ പരിശീലനം നടത്തുന്ന സമയത്തും സ്റ്റേഡിയം ഇരുട്ടിലായിരുന്നതായാണ് കമന്‍റേറ്റര്‍മാര്‍ പറഞ്ഞത്.
വീഡിയോ കാണാം...