ദോഹ: ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന ഫിഫയുടെ പ്രഖ്യാപനം ചില ആരാധകര്‍ക്ക് നിരാശ നല്‍കുന്നതായിരുന്നു. ബിയർ വിൽപ്പന ഫാൻ സോണുകളില്‍ ലൈസൻസുള്ള വേദികളില്‍ മാത്രമായി കേന്ദ്രീകരിക്കുമെന്നാണ് ഫിഫ അറിയിച്ചത്. എന്നാല്‍ മദ്യമില്ലാതെ ഫുട്‌ബോള്‍ ആസ്വദിക്കാനാവില്ലെന്നാണ് ചിലരുടെ നിലപാട്.
ഇതിനിടെ സ്റ്റേഡിയത്തിലേക്ക് മദ്യം ഒളിച്ച് കടത്താന്‍ ശ്രമിച്ച് പിടിയിലായ ഒരു ആരാധകന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബൈനോക്കുലറില്‍ ഒളിപ്പിച്ചാണ് ഇയാള്‍ മദ്യം കടത്താന്‍ ശ്രമിച്ചത്. സെക്യൂരിറ്റി ഗാർഡിന്‍റെ പിടി വീണതോടെ ഹാൻഡ് സാനിറ്റൈസറാണിതെന്ന് ഇയാള്‍ വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം.