ന്യൂഡല്‍ഹി:പരിശീലനം പുനരാരംഭിക്കാന്‍ സാധിക്കാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. ലോക്ക്‌ഡൗണ്‍ കാലത്ത് കായികതാരങ്ങൾ വീട്ടിൽ നിരാശരാകാൻ തുടങ്ങുമെന്ന് അവർ പറഞ്ഞു. അതിനാല്‍ തന്നെ താമസിയാതെ സ്റ്റേഡിയങ്ങൾ പരിശീലനത്തിനായി തുറക്കണം. നിരവധി വിഷയങ്ങളില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഗുസ്‌തി പോലുള്ള കായിക ഇനങ്ങളുടെ ഗതി എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഗുസ്‌തി താരങ്ങളുടെ പരിശീലനത്തിനായി സ്റ്റേഡിയങ്ങളോ സ്‌പോർട്‌സ് കോപ്ലക്‌സുകളെ തുറക്കുമോ എന്നും അവർ ചോദിച്ചു.
പരിശീലനം പുനരാരംഭിക്കാന്‍ സാധിക്കാത്തതില്‍ ആശങ്കയുമായി വിനേഷ് ഫോഗട്ട് - vinesh phogat news
ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് 2018-ലെ ഏഷ്യന്‍ ഗെയിംസിലെ സ്വർണമെഡല്‍ ജേത്രി കൂടിയായ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്
അതേസമയം കേന്ദ്ര നിർദ്ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശീലന കേന്ദ്രങ്ങൾ ഉടന്‍ തുറക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. നിലവില്‍ വിനേഷ് സഹോദരിക്കൊപ്പം വീട്ടിലാണ് പരിശീലനം നടത്തുന്നത്. മാറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ അവർക്ക് ഈ രീതി തൃപ്‌തികരമല്ല. കൊവിഡ് 19 കാരണം നിലവിലെ സാഹചര്യത്തില്‍ പരിശീലന കേന്ദ്രത്തിലേക്ക് പോകാനും സാധിക്കുന്നില്ല. 2018-ലെ ഏഷ്യന്‍ ഗെയിംസില്‍ ഗോൾഡ് മെഡല്‍ ജേത്രി കൂടിയാണ് വിനേഷ് ഫോഗട്ട്.
ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള കായിക ഇനങ്ങൾക്കായി തയാറെടുക്കുവന്നവുരുടെ പരിശീലനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് നേരത്തെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയവർക്കും യോഗ്യത നേടാന്‍ സാധ്യതയുള്ളവരുടെയും കാര്യത്തിലാണ് പ്രഥമ പരിഗണന ലഭിക്കുക. 2019-ലെ ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ വിനേഷ് ഫോഗട്ട് ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കൂടിയാണ് അവർ.