കിങ്സ്റ്റണ്‍: വേഗതാരം ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് 19. ജമൈക്കന്‍ താരം ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം താരം പിറന്നാള്‍ ആഘോഷം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ്
ജമൈക്കന്‍ വേഗതാരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിന്റെ ഫലം തിങ്കളാഴ്ചയാണ് പുറത്ത് വന്നത്.
കൊവിഡ് സ്ഥിരീകരിച്ച ബോള്‍ട്ട് ഐസൊലേഷനിലാണെന്ന് ജമൈക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിതാവായ ശേഷമുള്ള ബോള്‍ട്ടിന്റെ ആദ്യ പിറന്നാള്‍ ആഘോഷമാണ് കഴിഞ്ഞ ദിവസം നടന്നത്. ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് മുന്നേറ്റ താരം റഹീം സ്റ്റര്‍ലിങ് എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്സുകളില്‍ 100, 200 മീറ്ററുകളില്‍ സ്വര്‍ണം നേടിയ താരമാണ് ബോള്‍ട്ട്. 100 മീറ്റര്‍ 9.58 സെക്കന്റിലും 200 മീറ്റര്‍ 19.19 സെക്കന്റിലും ജമൈക്കന്‍ താരം മറികടന്നു. ഈ രണ്ട് റെക്കോഡുകളും ഇതേവരെ ആരും തിരുത്തിയിട്ടില്ല.