കേരളം

kerala

ETV Bharat / sports

'ലൈറ്റ്നിങ്ങും', 'തണ്ടറും' ബോള്‍ട്ടിന് ചുറ്റും എപ്പോഴും കൊടുങ്കാറ്റാവുമെന്ന് ആരാധകര്‍ - കാസി ബെന്നറ്റ്

ബോള്‍ട്ടിന്‍റേയും കാസിയുടേയും മൂത്ത മകളായ ഒളിമ്പിയ ജനിച്ചത് 2020 മെയിലാണ്.

usain bolt  kasi bennett  twins  ഇരട്ടക്കുട്ടികള്‍  ഉസൈന്‍ ബോള്‍ട്ട്  കാസി ബെന്നറ്റ്  വേഗരാജാവ്
'ലൈറ്റ്നിങ്ങും തണ്ടറും' ബോള്‍ട്ടിന് ചുറ്റും എപ്പോഴും കൊടുങ്കാറ്റാവുമെന്ന് ആരാധകര്‍

By

Published : Jun 21, 2021, 8:39 PM IST

Updated : Jun 21, 2021, 9:10 PM IST

ജമൈക്ക : ഒളിമ്പിക് മെഡല്‍ ജേതാവ് ഉസൈൻ ബോൾട്ടിന് ഇരട്ടക്കുട്ടികൾ പിറന്നു. സോഷ്യല്‍ മീഡിയയില്‍ കുടുംബ ചിത്രം പങ്കുവച്ചുകൊണ്ട് ബോൾട്ടിന്‍റെ പങ്കാളി കാസി ബെന്നറ്റാണ് ഇക്കാര്യം അറിയിച്ചത്. മക്കളുടെ പേരും ചിത്രത്തിനൊപ്പം കാസി ചേർത്തിട്ടുണ്ട്.

ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. തണ്ടർ ബോൾട്ട്, സെന്‍റ് ലിയോ ബോൾട്ട് എന്നാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ഒരുവയസുകാരിയായ മൂത്ത മകളുടെ പേര് ഒളിമ്പിയ ലൈറ്റ്നിങ് ബോൾട്ട് എന്നാണ്. ഇതോടെ ലൈറ്റ്നിങ്ങും തണ്ടറും ഉള്ളപ്പോള്‍ ചുറ്റിലും എപ്പോഴും കൊടുങ്കാറ്റാവുമെന്നാണ് ആരാധകര്‍ പറയുന്നത്.

also read:ടെസ്റ്റ് ക്രിക്കറ്റിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കി കോലി

ബോള്‍ട്ടിന്‍റേയും കാസിയുടേയും മൂത്ത മകളായ ഒളിമ്പിയ ജനിച്ചത് 2020 മെയിലാണ്. മകൾ പിറന്ന് രണ്ട് മാസത്തിന് ശേഷമായിരുന്നു അന്ന് ആരാധകര്‍ക്കായി ബോൾട്ട് പേര് പങ്കുവെച്ചത്.

എന്നാൽ തണ്ടറിന്‍റേയും ലിയോയുടേയും ജനന തിയ്യതി ഇതേവരെ താരം പുറത്തുവിട്ടിട്ടില്ല. 2008, 2012, 2016 ഒളിമ്പിക്സുകളിലായി എട്ട് സ്വര്‍ണമെഡലുകള്‍ 34 കാരനായ ബോള്‍ട്ട് സ്വന്തമാക്കിയിട്ടുണ്ട്.

Last Updated : Jun 21, 2021, 9:10 PM IST

ABOUT THE AUTHOR

...view details