കേരളം

kerala

ETV Bharat / sports

പുരുഷ - വനിത താരങ്ങള്‍ക്ക് 'തുല്യ വേതനം'; ചരിത്ര തീരുമാനവുമായി യു.എസ് ഫുട്‌ബോള്‍ - പുരുഷ വനിതാ ഫുട്ബോൾ ടീമിന് തുല്യ വേതനം

ഓരോ മത്സരത്തിനും വിജയത്തിനും പുരുഷ ഫുട്‌ബോള്‍ ടീമിന് ലഭിക്കുന്ന അത്രയും പ്രതിഫലം തങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നതായിരുന്നു വനിത ദേശീയ ടീമിന്‍റെ പരാതി

US Soccer equalizes pay in milestone with women  men  ചരിത്ര തീരുമാനവുമായി യുഎസ് ഫുട്‌ബോള്‍  വനിതകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം  Equal Pay for men and women football team  പുരുഷ വനിതാ ഫുട്ബോൾ ടീമിന് തുല്യ വേതനം  Equal Pay has been achieved for the US women’s national soccer team
പുരുഷ-വനിതാ താരങ്ങള്‍ക്ക് 'തുല്യ വേതനം'; ചരിത്ര തീരുമാനവുമായി യു.എസ് ഫുട്‌ബോള്‍

By

Published : May 19, 2022, 6:12 PM IST

വാഷിംഗ്‌ടൺ : തുല്യ വേതനം വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ വനിത ഫുട്ബോൾ ടീം നടത്തി വന്ന പോരാട്ടം ഫലം കണ്ടു. അമേരിക്കൻ ഫുട്ബോളിലെ വനിത ദേശീയ ടീമിന്‍റെയും പുരുഷ ദേശീയ ടീമിന്‍റെയും ഇടയിലുള്ള ലിംഗ വേതന വിടവ് നികത്തുന്ന കരാർ ഇന്ന് നിലവിൽ വന്നു. ഇതോടെ പുരുഷനും സ്ത്രീക്കും തുല്യ വേതനം ഉറപ്പാകും.

തങ്ങള്‍ അമേരിക്കന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനേക്കാള്‍ കൂടുതല്‍ വിജയങ്ങള്‍ നേടിയിട്ടും അവരേക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ഓരോ മത്സരത്തിനും വിജയത്തിനും പുരുഷ ഫുട്‌ബോള്‍ ടീമിന് ലഭിക്കുന്ന അത്രയും പ്രതിഫലം തങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നതായിരുന്നു വനിത ദേശീയ ടീമിന്‍റെ പരാതി. വനിത ഫുട്‌ബോള്‍ ടീമിന്‍റെ ആവശ്യത്തെ അമേരിക്കന്‍ പുരുഷ ഫുട്‌ബോള്‍ ടീമും പിന്തുണയ്ക്കുന്നുണ്ട്.

2019 ലെ വനിത ലോകകപ്പ് കിരീടത്തിലേക്ക് ടീമിനെ നയിച്ച അലക്‌സ് മോർഗൻ, മേഗൻ റാപിനോ തുടങ്ങിയ താരങ്ങളായിരുന്നു ലിംഗസമത്വ പോരാട്ടത്തിന്‍റെ മുൻനിരയിൽ. ഇവരുടെയും വനിത ടീമിലെ ബാക്കി താരങ്ങളുടെയും നിരന്തര ശ്രമമാണ് സുപ്രധാന തീരുമാനത്തിന് വഴിവച്ചത്.

യു.എസ്. വനിത ദേശീയ ടീം സോക്കർ ലോകത്തെ ഏറ്റവും മികച്ച ടീമാണെങ്കിലും അവർക്ക് അവർ അർഹിച്ച വേതനം ലഭിക്കാൻ ഏറെ പോരാട്ടം നടത്തേണ്ടി വന്നു. നാല് ഫിഫ വനിത ലോകകപ്പ് കിരീടങ്ങൾ നേടിയ ടീമാണ് അവർ. കോടതി വിധികൾ എതിരായിട്ടും അവർ പോരാട്ടം തുടരുക ആയിരുന്നു. ഇനി അമേരിക്കൻ ഫുട്ബോളിന് ലഭിക്കുന്ന വരുമാനങ്ങൾ ഒക്കെ തുല്യമായി വീതിച്ചാകും ചിലവഴിക്കുക. യാത്രാസൗകര്യങ്ങൾ ഉൾപ്പടെ എല്ലാം പുരുഷ ടീമിനും വനിതാടീമിനും ഒരുപോലെ ആയിരിക്കും.

ഓസ്ട്രേലിയ, ന്യൂസിലാൻഡ്, നോർവേ എന്നീ രാജ്യങ്ങളിൽ ഫുട്ബോൾ താരങ്ങൾക്ക് ഇടയിൽ നേരത്തേതന്നെ തുല്യ വേതനം നിലവിൽ വന്നിരുന്നു.

For All Latest Updates

TAGGED:

men

ABOUT THE AUTHOR

...view details