കേരളം

kerala

ETV Bharat / sports

യുഎസ്‌ ഓപ്പണ്‍ : കിരീടം നിലനിര്‍ത്തി രാജീവ് റാം-ജോ സാലിസ്ബറി സഖ്യം

ഓപ്പണ്‍ കാലഘട്ടത്തില്‍ യുഎസ്‌ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ മാത്രം താരങ്ങളായി രാജീവ് റാം-ജോ സാലിസ്ബറി സഖ്യം

Rajeev Ram wins US Open Doubles  US Open men doubles champions  Joe Salisbury wins at US Open  Rajeev Ram  Joe Salisbury  US Open  യുഎസ്‌ ഓപ്പണ്‍  രാജീവ് റാം  ജോ സാലിസ്ബറി  ടോഡ് വുഡ്ബ്രിഡ്‌ജ്  മാർക്ക് വുഡ്‌ഫോർഡ്  Mark Woodford  Todd Woodbridge
യുഎസ്‌ ഓപ്പണ്‍: കിരീടം നിലനിര്‍ത്തി രാജീവ് റാം-ജോ സാലിസ്ബറി സഖ്യം

By

Published : Sep 10, 2022, 2:12 PM IST

ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിള്‍സ് കിരീടം നിലനിര്‍ത്തി രാജീവ് റാം-ജോ സാലിസ്ബറി സഖ്യം. ഫൈനലില്‍ വെസ്‌ലി കൂൾഹോഫ്- നീൽ സ്‌കുപ്‌സ്കി സഖ്യത്തെയാണ് ഇരുവരും തോല്‍പ്പിച്ചത്. കനത്ത പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് അമേരിക്കന്‍ താരമായ രാജീവ് റാമും ബ്രിട്ടീഷ് താരമായ സാലിസ്ബറിയും ജയിച്ച് കയറിയത്.

സ്കോര്‍: 7-6(4), 7-5. ഒരു മണിക്കൂര്‍ 57 മിനിട്ടാണ് മത്സരം നീണ്ടുനിന്നത്. വിജയത്തോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ യുഎസ്‌ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ മാത്രം താരങ്ങളാവാനും രാജീവ് റാം-ജോ സാലിസ്ബറി സഖ്യം മാറി.

Also read:യുഎസ്‌ ഓപ്പണ്‍ | അഞ്ച് സെറ്റ് ത്രില്ലറില്‍ ടിയാഫോ വീണു, കാർലോസ് അൽകാരസ് ഫൈനലില്‍

1995ലും 1996ലും കിരീടം നേടിയ ടോഡ് വുഡ്ബ്രിഡ്‌ജ് - മാർക്ക് വുഡ്‌ഫോർഡ് സഖ്യമാണ് പ്രസ്‌തുത നേട്ടം സ്വന്തമാക്കുന്ന ആദ്യ താരങ്ങള്‍. അതേസമയം നവംബറിൽ നടക്കുന്ന നിറ്റോ എടിപി ഫൈനൽസിലേക്കും ഈ വിജയം രാജീവ് റാം-ജോ സാലിസ്ബറി സഖ്യത്തിന് യോഗ്യത നേടിക്കൊടുത്തിട്ടുണ്ട്.

ടൂര്‍ണമെന്‍റിന് യോഗ്യത നേടുന്ന രണ്ടാമത്തെ സഖ്യമാണിവര്‍. മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും കൂൾഹോഫ്- നീൽ സ്‌കുപ്‌സ്കി സഖ്യം നേരത്തെ തന്നെ നിറ്റോ എടിപി ഫൈനൽസ് യോഗ്യത നേടിയിരുന്നു.

ABOUT THE AUTHOR

...view details