ന്യൂയോർക്ക്:യുഎസ് ഓപ്പണ്‍ ടെന്നിസില്‍ വമ്പന്‍ അട്ടിമറി. സ്‌പാനിഷ് ഇതിഹാസ താരം റാഫേൽ നദാല്‍ പുറത്ത്. പുരുഷ സിംഗിള്‍സ് നാലാം റൗണ്ടിൽ 22-ാം സീഡ് താരമായ അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ നദാലിനെ തോല്‍പ്പിച്ചു. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാലിന്‍റെ കീഴടങ്ങല്‍.
22-ാം ഗ്രാന്‍ഡ് സ്ലാം ലക്ഷ്യം വയ്‌ക്കുന്ന നദാല്‍ അനായാസ വിജയം നേടുമെന്നാണ് ആർതര്‍ ആഷെ സ്‌റ്റേഡിയത്തിൽ നിറഞ്ഞ് നിന്ന ജനക്കൂട്ടം കരുതിയിരുന്നത്. എന്നാല്‍ ഏവരേയും ഞെട്ടിക്കുന്ന പ്രകടനമാണ് 24കാരനായ ടിയാഫോ പുറത്തെടുത്ത്. 36കാരനായ നദാലിനെതിരെ ആദ്യ സെറ്റ് സ്വന്തമാക്കിയാണ് ടിയാഫോ തുടങ്ങിയത്.