ന്യൂയോര്‍ക്ക് : യുഎസ് ഓപ്പൺ ടെന്നീസില്‍ നിന്നും നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ ഡാനിൽ മെദ്‌വദേവ് പുറത്ത്. പുരുഷ സിംഗിള്‍സ് നാലാം റൗണ്ടിൽ ഓസ്‌ട്രേലിയയുടെ നിക്ക് കിർഗിയോസിനോടാണ് മെദ്‌വദേവ് പരാജയപ്പെട്ടത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കിർഗിയോസിന്‍റെ വിജയം.
യുഎസ് ഓപ്പണ്‍ | കിർഗിയോസിനോട് കീഴടങ്ങി ; ഡാനിൽ മെദ്‌വദേവ് പുറത്ത് - ഡാനിൽ മെദ്‌വദേവ്
യുഎസ് ഓപ്പൺ ടെന്നീസിന്‍റെ നാലാം റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍ ഡാനിൽ മെദ്‌വദേവ് ഓസ്‌ട്രേലിയന്‍ താരത്തോട് തോറ്റു
യുഎസ് ഓപ്പണ്‍| കിർഗിയോസിനോട് കീഴടങ്ങി; ഡാനിൽ മെദ്‌വദേവ് പുറത്ത്
നീണ്ട ടൈബ്രേക്കറിനൊടുവില്‍ ആദ്യ സെറ്റ് സ്വന്തമാക്കാന്‍ കിര്‍ഗിയോസിന് കഴിഞ്ഞു. എന്നാല്‍ തിരിച്ചുവന്ന മെദ്‌വദേവ് രണ്ടാം സെറ്റ് പിടിച്ചു. തുടര്‍ന്നുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് കിർഗിയോസ് വിജയമുറപ്പിച്ചത്. സ്‌കോര്‍: 7-6, 3-6, 6-3, 6-2.
ഇതാദ്യമായാണ് നിക്ക് കിര്‍ഗിയോസ് യുഎസ് ഓപ്പണിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. അതേസമയം മെദ്‌വദേവിനെ സംബന്ധിച്ചിടത്തോളം തോല്‍വി റാങ്കിങ്ങില്‍ തിരിച്ചടിയാവും.