ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ ടെന്നീസിന്‍റെ ഫൈനലില്‍ കടന്ന് നോർവേയുടെ കാസ്‌പർ റൂഡ്. പുരുഷ വിഭാഗം സെമിയില്‍ റഷ്യയുടെ കാരെൻ ഖച്ചനോവിനെ തോൽപ്പിച്ചാണ് റൂഡിന്‍റെ മുന്നേറ്റം. ആർതർ ആഷെ സ്റ്റേഡിയത്തിൽ മൂന്ന് മണിക്കൂർ നീണ്ട പോരാട്ടത്തിലാണ് അഞ്ചാം സീഡായ റൂഡ് ജയിച്ച് കയറിയത്.
യുഎസ് ഓപ്പണ്‍ : ഖച്ചനോവിനെ കീഴടക്കി കാസ്‌പർ റൂഡ് ഫൈനലില്‍ - കാസ്‌പർ റൂഡ്
യുഎസ് ഓപ്പണ്‍ ടെന്നീസിന്‍റെ പുരുഷ വിഭാഗം സെമിയില്‍ റഷ്യയുടെ കാരെൻ ഖച്ചനോവിനെ തോൽപ്പിച്ച് നോർവീജിയന്‍ താരം കാസ്‌പർ റൂഡ്
യുഎസ് ഓപ്പണ്‍: ഖച്ചനോവിനെ കീഴടക്കി കാസ്‌പർ റൂഡ് ഫൈനലില്‍
ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് 23കാരനായ നോർവീജിയന്‍ താരം മത്സരം പിടിച്ചത്. സ്‌കോര്‍: 7-6(5), 6-2, 5-7, 6-2.കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിലും ഫൈനലിലെത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് റാഫേല്‍ നദാലിനോട് കീഴടങ്ങി.