ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സ് ജേതാവായി അമേരിക്കയുടെ കോക്കോ ഗൗഫ് (US Open 2023 Women's Single Champion). ഫൈനലില്‍ അരിന സബലെങ്കയെ (Aryna Sabalenka) തോല്‍പ്പിച്ചാണ് 19കാരിയായ കോകോ ഗൗഫ് ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടത്തില്‍ മുത്തമിട്ടത് (Coco Gauff First Grandslam Victory). കലാശപ്പോരാട്ടത്തില്‍ ആദ്യ സെറ്റ് കൈവിട്ടശേഷമായിരുന്നു കോക്കോ ഗൗഫിന്‍റെ തിരിച്ചുവരവ് (Coco Gauff vs Aryna Sabalenka Result). സ്‌കോര്‍: 2-6, 6-3, 6-2
കഴിഞ്ഞ 24 വര്‍ഷത്തിനിടെ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത താരമാണ് കോക്കോ ഗൗഫ് (Youngest Player To Win US Open in Last 24 Years). 1999ല്‍ സെറീന വില്യംസായിരുന്നു (Serena Williams) ഈ നേട്ടം നേരത്തെ സ്വന്തമാക്കിയിട്ടുള്ള താരം. ആദ്യമായി യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുമ്പോള്‍ ഇതിഹാസ താരം സെറീനയ്‌ക്ക് 18 വയസ് മാത്രമായിരുന്നു പ്രായം (Serena Williams First US Open Title Win).
അരിന സബലെങ്കയ്‌ക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ രണ്ട് മണിക്കൂര്‍ ആറ് മിനിട്ട് പോരാടിയാണ് കോക്കോ ഗൗഫ് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം എന്ന നേട്ടത്തിലേക്ക് എത്തിയത് (Coco Gauff vs Aryna Sabalenka US Open Final). 40 മിനിട്ടുകള്‍ നീണ്ടു നിന്ന ആദ്യ സെറ്റില്‍ അമേരിക്കന്‍ യുവതാരത്തിനെതിരെ വ്യക്തമായ ആധിപത്യം നേടിയെടുക്കാന്‍ ബെലാറഷ്യന്‍ താരം സബലെങ്കയ്‌ക്കായിരുന്നു. ഏകപക്ഷീയമായിരുന്നു ഒന്നാം സെറ്റ്.
തുടക്കത്തില്‍ തന്നെ ഗൗഫിനെ സമ്മര്‍ദത്തിലാക്കിയ സബലെങ്ക അനായാസമാണ് ആദ്യ സെറ്റ് തന്‍റെ പേരിലാക്കിയത്. രണ്ടാം സെറ്റിലേക്ക് മത്സരമെത്തിയപ്പോള്‍ കോക്കോ ഗൗഫ് ഗിയറൊന്ന് മാറ്റി. സബലെങ്കയുടെ പിഴവുകളും രണ്ടാം സെറ്റില്‍ ഗൗഫിന് തുണയായി. 44 മിനിട്ടായിരുന്നു രണ്ടാം സെറ്റിന്‍റെ ദൈര്‍ഘ്യം. ഇതോടെ ആവേശകരമായ അവസാന സെറ്റിനാണ് കളമൊരുങ്ങിയത്. അവസാന സെറ്റിലും മികച്ച തുടക്കം ലഭിച്ചത് കോക്കോ ഗൗഫിന് തന്നെയായിരുന്നു.
സെറ്റിന്‍റെ തുടക്കത്തില്‍ തന്നെ മുന്നിലെത്താന്‍ കോക്കോ ഗൗഫിനായി. 3-0ന് മുന്നിലെത്തിയ ഗൗഫിന് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളിയാകാന്‍ സെബലങ്കയ്‌ക്കായിരുന്നില്ല (Coco Gauff vs Aryna Sabalenka Score).