ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം (US Open Tennis Men's Champion 2023) സ്വന്തമാക്കി സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക്ക് ജോക്കോവിച്ച് (Novak Djokovic). യുഎസ് ഓപ്പണ്‍ ടെന്നീസ് 2023 ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ജോക്കോയുടെ കരിയറിലെ 24-ാം ഗ്രാന്‍ഡ്‌സ്ലാം (Novak Djokovic Grand Slam Victories) വിജയവും നാലാം യുഎസ് ഓപ്പണ്‍ കിരീടനേട്ടവുമാണ് ഇത് (Novak Djokovic US Open Title Wins).സ്‌കോര്‍: 6-3, 7-6 (7-5), 6-3
കരിയറിലെ 36-ാം ഗ്രാന്‍ഡ്‌സ്ലാം ഫൈനലില്‍ 3 മണിക്കൂര്‍ 16 മിനിട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡാനില്‍ മെദ്‌വദേവിവനെ വീഴ്‌ത്തി ജോക്കോവിച്ച് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ സിംഗിള്‍സ് കിരീടമെന്ന (Most Major Titles Win In Tennis) ഓസ്‌ട്രേലിയന്‍ ഇതിഹാസം മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ (Margaret Court) റെക്കോഡിനൊപ്പമാണ് നിലവില്‍ ജോക്കോയുള്ളത്. യുഎസ് ഓപ്പണ്‍ ജയം, ഓപ്പണ്‍ എറയില്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടത്തിലേക്കും 36കാരനായ ജോക്കോവിച്ചിനെ എത്തിച്ചു.
പത്താമത്തെ യുഎസ് ഓപ്പണ്‍ ഫൈനല്‍ ആയിരുന്നു ജോക്കോവിച്ചിന് മെദ്‌വദേവിനെതിരെ. നേരത്തെ, 2021 ഫൈനലില്‍ ഇരുവരും മുഖാമുഖം വന്നിരുന്നു. അന്ന്, റഷ്യന്‍ താരം മെദ്‌വദേവിനൊപ്പമായിരുന്നു ജയം. ആ തോല്‍വിക്ക് മധുരപ്രതികാരം ചെയ്യാനും ഇക്കുറി ജോക്കോവിച്ചിന് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം.