കേരളം

kerala

ETV Bharat / sports

യുഎസ് ഓപ്പൺ | അഞ്ച് സെറ്റ്‌ നീണ്ട സൂപ്പര്‍ ത്രില്ലര്‍ ; സിലിച്ചിനെ കീഴടക്കി അൽകാരസ് മുന്നോട്ട് - യുഎസ് ഓപ്പൺ

യുഎസ് ഓപ്പൺ ടെന്നീസിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ജയം പിടിച്ച് സ്‌പാനിഷ് സെന്‍സേഷന്‍ കാർലോസ് അൽകാരസ്

US Open 2022  US Open  Carlos Alcaraz  Carlos Alcaraz beats Marin Cilic  Marin Cilic  Jannik Sinner  കാർലോസ് അൽകാരസ്  യുഎസ് ഓപ്പൺ  മാരിൻ സിലിച്ച്
യുഎസ് ഓപ്പൺ | അഞ്ച് സെറ്റ്‌ നീണ്ട സൂപ്പര്‍ ത്രില്ലര്‍; സിലിച്ചിനെ കീഴടക്കി അൽകാരസ് മുന്നോട്ട്

By

Published : Sep 6, 2022, 2:09 PM IST

ന്യൂയോര്‍ക്ക് : യുഎസ് ഓപ്പൺ ടെന്നീസിന്‍റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് സ്‌പാനിഷ് സെന്‍സേഷന്‍ കാർലോസ് അൽകാരസ്. പുരുഷ വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ 2014-ലെ ചാമ്പ്യനായ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെയാണ് ലോക മൂന്നാം നമ്പർ താരമായ അൽകാരസ് മറികടന്നത്.

മൂന്ന് മണിക്കൂര്‍ 57 മിനിട്ട് നീണ്ടുനിന്ന അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് 19കാരന് മുന്നില്‍ 33കാരനായ സിലിച്ച് കീഴടങ്ങിയത്. ആദ്യ സെറ്റ് സ്വന്തമാക്കിയ അൽകാരസ് രണ്ടാം സെറ്റ് കൈവിട്ടു. മൂന്നാം സെറ്റ് സ്വന്തമാക്കിയ അല്‍കാരസ് ലീഡെടുത്തെങ്കിലും നാലാം സെറ്റ് പിടിച്ച് സിലിച്ച് ഒപ്പമെത്തി.

also read:US Open | വമ്പന്‍ അട്ടിമറിയുമായി ഫ്രാൻസിസ് ടിയാഫോ; നദാല്‍ പുറത്ത്

ഇതോടെ നിര്‍ണായകമായ അഞ്ചാം സെറ്റ് സ്വന്തമാക്കിയാണ് അല്‍കാരസ് മത്സരം പിടിച്ചത്. സ്‌കോര്‍: 4-6, 6-3, 4-6, 6-4, 3-6. ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ താരം ജാനിക് സിന്നറാണ് അൽകാരസിന്‍റെ എതിരാളി.

ABOUT THE AUTHOR

...view details