കേരളം

kerala

ETV Bharat / sports

യൂറോപ്യൻ ക്ലബുകൾക്ക് സന്തുലിത പ്രാതിനിധ്യവും സാമ്പത്തിക സഹായവും ഉറപ്പാക്കണം ; യൂണിയൻ ഓഫ് യൂറോപ്യൻ ക്ലബ് - യുവേഫ

ചെറിയ ക്ലബുകൾക്ക് ആനുപാതികമായി സാമ്പത്തിക സഹായവും യുറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ സന്തുലിതമായ രീതിയിൽ അവസരവും ഉറപ്പാക്കുക എന്നതാണ് യൂണിയൻ ഓഫ് യൂറോപ്യൻ ക്ലബ് എന്ന സംഘടനയുടെ പ്രാഥമിക ലക്ഷ്യം.

യൂണിയൻ ഓഫ് യൂറോപ്യൻ ക്ലബ്  Union of European Clubs  sports news  ബ്രസൽസ്  UEC  യുഇസി  യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ  Union of European Football Associations
യുറോപ്യൻ ക്ലബുകൾക്ക് സന്തുലിത പ്രാധിനിത്യവും സാമ്പത്തിക സഹായവും ഉറപ്പാക്കണം ; യൂണിയൻ ഓഫ് യൂറോപ്യൻ ക്ലബ്

By

Published : Apr 29, 2023, 3:02 PM IST

ബ്രസൽസ് :യൂറോപ്പിലെ ചെറുകിട ഫുട്ബോൾ ക്ലബ്ബുകളുടെ താത്‌പര്യങ്ങളെ പ്രതിനിധീകരിക്കാൻ ലക്ഷ്യമിട്ട് പുതിയ സംഘടനയ്‌ക്ക് രൂപം നൽകി. ബെൽജിയത്തിന്‍റെ തലസ്ഥാനമായ ബ്രസൽസിൽ നടന്ന യോഗത്തിലാണ് യൂണിയൻ ഓഫ് യൂറോപ്യൻ ക്ലബ് (യുഇസി) എന്ന സംഘടന പ്രവർത്തനം ആരംഭിച്ചത്. ചെറിയ നിലവാരത്തിലുള്ള ക്ലബുകൾക്ക് ആവശ്യമായ സാമ്പത്തിക സഹായവും യുറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ സന്തുലിതമായ രീതിയിൽ അവസരവും ഉറപ്പാക്കുക എന്നതാണ് ഇത്തരത്തിലൊരു സംഘടനയുടെ പ്രാഥമിക ലക്ഷ്യം.

1,400 ലധികം പ്രൊഫഷണൽ ക്ലബ്ബുകൾക്ക് യൂറോപ്യൻ മത്സരങ്ങളിൽ പ്രാതിനിധ്യമില്ലെന്നും യുവേഫയുടെ ഭരണസമിതിയുടെ തീരുമാനങ്ങളിൽ ഇവർക്ക് യാതൊരുവിധ സ്വാധീനവുമില്ലെന്നും തിങ്കളാഴ്‌ച നടന്ന യോഗത്തിൽ യുഇസി വ്യക്തമാക്കി.

നിലവിൽ യുറോപ്യൻ ചാമ്പ്യൻഷിപ്പുകളുടെ ഭാഗമായിട്ടുള്ള ക്ലബുകളുടെ പ്രതിനിധികളും ബ്രസൽസിൽ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ ക്രിസ്റ്റൽ പാലസ്, വാറ്റ്‌ഫോർഡ്, ബ്രെന്‍റ്‌ഫോർഡ്, ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ, ആസ്റ്റൺ വില്ല, ലാലിഗ ക്ലബുകളായ സെവിയ്യ, വലൻസിയ ജർമനിയിൽ നിന്നും ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്ക്, വിഎഫ്ബി സ്റ്റട്ട്ഗാർട്ട്, വെർഡർ ബ്രെമെൻ എന്നിവയുൾപ്പെടെ 25 രാജ്യങ്ങളിൽ നിന്നുള്ള 40 ക്ലബ്ബുകളുടെ പ്രതിനിധികൾ പങ്കെടുത്തു.

ഒരു രാജ്യത്തെ രണ്ട് ലീഗുകളിൽ നിന്നുമുള്ള ടീമുകളിൽ നിന്നാണ് പുതിയ സംഘടനയിലേക്കുള്ള അംഗത്വ അപേക്ഷകൾ സ്വീകരിക്കുക. വർഷാവസാനത്തോടെ 200 ടീമുകളെ സംഘടനയിൽ അംഗങ്ങളാക്കുക എന്നതാണ് യുഇസി ലക്ഷ്യമിടുന്നത്. സംഘടനയിൽ അംഗത്വം സൗജന്യമാണ്.

നിലവിൽ എതിരാളികളും എലൈറ്റ് ടീമുകളുടെ സംഘടനയുമായ യൂറോപ്യൻ ക്ലബ് അസോസിയേഷൻ (ഇസിഎ) യുവേഫ അംഗീകരിക്കുന്ന ഏക ക്ലബ് സംഘടനയാണ് യുഎസി നേരിടുന്ന ഒരു വെല്ലുവിളി. വമ്പൻ ക്ലബുകളുടെ ആധിപത്യമാണെങ്കിലും യൂറോപ്പിലുടനീളമുള്ള 200- ലധികം ക്ലബുകളെ ഇസിഎ പ്രതിനിധീകരിക്കുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിന് ബദലായി യൂറോപ്യൻ സൂപ്പർ ലീഗ് എന്ന പുതിയ ചാമ്പ്യൻഷിപ്പ് ആവിഷ്‌കരിക്കാൻ ഒരുങ്ങിയിരുന്ന 12 ടീമുകളാണ് യൂറോപ്യൻ ക്ലബ് അസോസിയേഷനിൽ മേധാവിത്വം പുലർത്തുന്നത്.

യുവേഫ മത്സരങ്ങളിൽ സ്ഥിരമായ പ്രാതിനിധ്യമുള്ള ടീമുകൾക്കാണ് വോട്ടിങ്ങ് അവകാശത്തോടെയുള്ള ഇസിഎ അംഗത്വം ലഭിക്കുക. നിലവിൽ ഉൾപ്പെട്ട 96 ടീമുകൾക്ക് ഓരോ സീസണിലും മൊത്തം സമ്മാനത്തുകയായി ഏകദേശം 2.8 ബില്യൺ യൂറോയാണ് നൽകുന്നത്.

യൂറോപ്യൻ ഫുട്ബോളിൽ ഞങ്ങൾ എവിടെയും പ്രതിനിധീകരിക്കപ്പെടുന്നില്ലെന്ന് ഞങ്ങൾക്ക് തോന്നുന്നുവെന്ന് ക്രിസ്റ്റൽ പാലസ് സഹ ഉടമ സ്റ്റീവ് പാരിഷ് പറഞ്ഞു. ഇസി‌എ എലൈറ്റ് ക്ലബുകളെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂവെന്നും ചെറുകിട ക്ലബുകൾക്കായി ഒരു സംഘടന ആവശ്യമാണെന്നും യുഇസി സംരംഭത്തെ പിന്തുണയ്ക്കുന്ന ലാ ലിഗയുടെ പ്രസിഡന്‍റ് ഹാവിയർ ടെബാസ് പറഞ്ഞു. എലൈറ്റ് ക്ലബുകൾക്ക് പിന്നിൽ എന്നും ഒരു രണ്ടാം തരമായി നിലനിൽക്കുക എന്ന ചിന്താഗതിയിൽ നിന്നും മാറ്റം വരുത്താനാണ് ലക്ഷ്യമിടുന്നതെന്ന് കതറീന പിജെറ്റ്‌ലോവിക് വ്യക്തമാക്കി.

യൂറോപ്യൻ മത്സരത്തിലേക്കുള്ള പ്രവേശനം ആഭ്യന്തര ലീഗ് ഫലങ്ങളെ അടിസ്ഥാനമാക്കി തുടരണമെന്നും കൂടുതൽ സന്തുലിത വരുമാനം പങ്കിടണമെന്നും യുഇസി പറഞ്ഞു. മുൻകാലങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ക്ലബ്ബുകൾക്ക് യുവേഫ കൂടുതൽ സമ്മാനത്തുക നൽകുന്നത് എന്തിനാണെന്നും അധികൃതർ ചോദിക്കുന്നു.

ABOUT THE AUTHOR

...view details