ചെന്നൈ: ചെസ് ഒളിമ്പ്യാഡിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി കടലിനടയില്‍ ചെസ് മത്സരം സംഘടിപ്പിച്ചു. ചെന്നൈയിലെ കാരപ്പാക്കത്ത് കടൽ നീന്തലിന് പരിശീലനം നല്‍കുന്ന അരവിന്ദ് സ്കൂബ കമ്പനിയാണ് വ്യത്യസ്‌തമായ ആശയത്തിന് പിന്നില്‍. ചെന്നൈയിലെ നീലങ്കരൈ ബീച്ചിൽ 60 അടി താഴ്‌ചയിലാണ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.
കടലിനടിയില്‍ ചെസ് മത്സരം; ചെസ് ഒളിമ്പ്യാഡിന് വേറിട്ട പ്രചാരണം
ചെന്നൈയിലെ നീലങ്കരൈ ബീച്ചിൽ 60 അടി താഴ്‌ചയിലാണ് ചെസ് മത്സരം നടന്നത്.
കടലിനടിയില്‍ ചെസ് മത്സരം; ചെസ് ഒളിമ്പ്യാഡിന് വേറിട്ട പ്രചാരണം
ചെസ് ഒളിമ്പ്യാഡിന്‍റെ ഔദ്യോഗിക ചിഹ്നമായ 'തമ്പി'യും കടലിനടിയിലെത്തിയിരുന്നു. 'നമ്മ ചെന്നൈ, നമ്മ ചെസ്' എന്ന ചെസ് ഒളിമ്പ്യാഡിന്‍റെ മുദ്രാവാക്യമടങ്ങിയ പോസ്റ്ററും വെള്ളത്തിനടിയിൽ പ്രദർശിപ്പിച്ചിരുന്നു.
അതേസമയം ജൂലൈ 28ന് മഹാബലിപുരത്ത് ആരംഭിച്ച ചെസ് ഒളിമ്പ്യാഡ് ഓഗസ്റ്റ് ഒമ്പതിനാണ് അവസാനിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ചെസ് ഒളിമ്പ്യാഡിന്‍റെ 44ാമത് പതിപ്പാണിത്.