വെംബ്ലി:യുവേഫനേഷൻസ് ലീഗ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജർമനിക്കെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ സമനില. ഗ്രൂപ്പ് എ-3യുടെ ഭാഗമായ മത്സരത്തില്‍ മൂന്ന് ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്. ജര്‍മനിക്കായി കായ് ഹാവേർട്‌സ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗുൺഡോഗനും ലക്ഷ്യം കണ്ടു.
ലൂക്ക് ഷാ, മേസൺ മൗണ്ട്, ഹാരി കെയ്‌ന്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് ആറ് ഗോളുകളും പിറന്നത്. രണ്ട് ഗോളിന് പിന്നിൽ നിന്നാണ് ഇംഗ്ലണ്ട് പൊരുതിക്കയറിയത്.
52-ാം മിനിട്ടിൽ ഗുൺഡോഗനിലൂടെ ജർമനി മുന്നിലെത്തി. ജമാൽ മുസിയാലയെ ഹാരി മഗ്വയർ ഫൗൾ ചെയ്‌തതിന് ലഭിച്ച പെനാൽറ്റി ഗുൺഡോഗൻ വലയിലാക്കുകയായിരുന്നു. 67-ാം മിനിട്ടിൽ കായ് ഹാവേർട്‌സ് സംഘത്തിന്‍റെ ലീഡുയർത്തി.
തുടര്‍ന്ന് ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. 71, 75 മിനിട്ടുകളിൽ ലൂക്ക് ഷാ, മേസൺ മൗണ്ട് എന്നിവരിലൂടെ ഇംഗ്ലണ്ട് ഒപ്പം പിടിച്ചു. 83-ാം മിനിട്ടിൽ ക്യാപ്റ്റൻ ഹാരി കെയ്‌ൻ ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് മുന്നിലെത്തുകയും ചെയ്‌തു.