ലണ്ടന്‍ :യുവേഫ യൂറോപ്പ ലീഗില്‍ (UEFA Europa League) തുടര്‍ച്ചയായ മൂന്നാം മത്സരവും ജയിച്ച് ലിവര്‍പൂള്‍ (Liverpool). ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബായ ടുലൂസിനെയാണ് (Toulouse) ഇംഗ്ലീഷ് വമ്പന്‍മാര്‍ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു മത്സരത്തില്‍ ലിവര്‍പൂളിന്‍റെ വിജയം (Liverpool vs Toulouse Match Result).
നേരത്തെ, പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ എവര്‍ട്ടണെ (Everton) എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആധികാരികമായി പരാജയപ്പെടുത്താന്‍ ലിവര്‍പൂളിന് സാധിച്ചിരുന്നു. ഈ ജയത്തിറ്റ് മാറ്റ് ഒട്ടും കുറയാത്ത പ്രകടനമാണ് ടീം ആന്‍ഫീല്‍ഡില്‍ ടുലൂസിനെതിരെയും പുറത്തെടുത്തത്. ഫ്രഞ്ച് ക്ലബിനെതിരായ മത്സരത്തിന്‍റെ 9-ാം മിനിട്ടിലാണ് ആദ്യ ഗോളിന്‍റെ പിറവി.
ലിവര്‍പൂളിന് തിടക്കമൊന്നുമുണ്ടായിരുന്നില്ല. പന്ത് കൈവശം വച്ച് പതിയെ ഗോള്‍ വലയിലേക്ക് എത്താനായിരുന്നു അവരുടെ ശ്രമം. അതില്‍ റെഡ്‌സ് (The Reds) വിജയിക്കുകയും ചെയ്‌തു. ഡിയോഗോ ജോട്ടയാണ് (Diogo Jota) ആദ്യം ടുലൂസിന്‍റെ വലയില്‍ പന്തെത്തിച്ചത്.
യൂറോപ്പ ലീഗില്‍ അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നും ജോട്ട സ്കോര്‍ ചെയ്യുന്ന എട്ടാമത്തെ ഗോളായിരുന്നു ഇത്. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ നേടിയ ആദ്യ ഗോളിന്‍റെ ആവേശം കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ ആതിഥേയര്‍ക്കൊപ്പം പിടിക്കാന്‍ സന്ദര്‍ശകര്‍ക്കായി. തിജ്‌സ് ദലിങ്ങിലൂടെ (Thijs Daling) 16-ാം മിനിറ്റിലാണ് ടുലൂസ് സമനില പിടിച്ചത്.