കേരളം

kerala

ETV Bharat / sports

ചാമ്പ്യന്‍സ് ലീഗ് : സിറ്റിയോട് കടം വീട്ടാന്‍ റയല്‍ ; കലാശപ്പോരില്‍ ലിവർപൂളിന്‍റെ എതിരാളിയെ ഇന്നറിയാം - മാഞ്ചസ്റ്റർ സിറ്റി

റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവില്‍ രാത്രി 12.30നാണ് മത്സരം

UEFA Champions League  Manchester City  real madrid  Manchester City vs real madrid  യുവേഫ ചാമ്പ്യന്‍സ് ലീഗ്  റയൽ മാഡ്രിഡ്  മാഞ്ചസ്റ്റർ സിറ്റി
ചാമ്പ്യന്‍സ് ലീഗ്: സിറ്റിയോട് കടം വീട്ടാന്‍ റയല്‍; കലാശപ്പോരില്‍ ലിവർപൂളിന്‍റെ എതിരാളിയെ ഇന്നറിയാം

By

Published : May 4, 2022, 8:24 PM IST

മാഡ്രിഡ് : യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ കലാശപ്പോരില്‍ ലിവർപൂളിന്‍റെ എതിരാളിയെ ഇന്നറിയാം. രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും പോരടിക്കും. റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവില്‍ രാത്രി 12.30നാണ് മത്സരം ആരംഭിക്കുക.

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് റയല്‍ ലക്ഷ്യംവയ്ക്കുമ്പോള്‍, തുടര്‍ച്ചയായ രണ്ടാം ഫൈനലിലെത്തി ആദ്യ കിരീടമാണ് സിറ്റിയുടെ മനസിലുള്ളത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റയലിനെ കീഴടക്കാന്‍ സിറ്റിക്ക് കഴിഞ്ഞിരുന്നു.

ഏഴ് ഗോള്‍ ത്രില്ലറില്‍ മൂന്നിനെതിരെ നാല് ഗോളിനാണ് സിറ്റി റയലിനെ കീഴടക്കിയത്. ഇതോടെ ഒറ്റഗോള്‍ മുന്‍ തൂക്കവുമായാണ് ബെർണബ്യൂവിലിറങ്ങുന്ന സിറ്റിക്ക് കടം വീട്ടാന്‍ റയലിനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

also read: CHAMPIONS LEAGUE: വിയ്യാറയലിനെതിരെ തകർപ്പൻ ജയം; ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ച് ലിവർപൂൾ

അതേസമയം വിയ്യാറയലിനെ കീഴടക്കിയാണ് ലിവര്‍പൂള്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ വിയ്യാറയലിനെതിരെ 2-5 എന്ന അഗ്രിഗേറ്റ് സ്‌കോറിനാണ് ലിവര്‍പൂളിന്‍റെ മുന്നേറ്റം. ആദ്യ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ച ലിവര്‍പൂള്‍, രണ്ടാം സെമിയില്‍ 3-2 നാണ് വിയ്യാറയലിനെ കീഴടക്കിയത്.

ABOUT THE AUTHOR

...view details