ലണ്ടന്‍ : യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ (UEFA Champions League 2023-24) പിഎസ്‌ജിക്കെതിരെ (PSG) തകര്‍പ്പന്‍ ജയവുമായി ന്യൂകാസില്‍ യുണൈറ്റഡ് (Newcastle United). ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് ടീമായ ന്യൂകാസില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ പിഎസ്‌ജിയെ തകര്‍ത്തത് (Newcastle United vs PSG Match Result). ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിന്‍റെ ഏറ്റവും വലിയ വിജയമാണിത് (Newcastle United Biggest Win In UCL History).
ഇഎഫ്‌എല്‍ മൂന്നാം റൗണ്ടില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെയും (Manchester City) പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിയേയും (Burnley) തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്‌ജിയെ നേരിടാന്‍ ന്യൂകാസില്‍ യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ ഇറങ്ങിയത്. സെന്‍റ് ജെയിംസ് പാര്‍ക്കില്‍ (St. James Park) ആദ്യ വിസില്‍ മുതല്‍ക്ക് തന്നെ പിഎസ്‌ജി ഗോള്‍ മുഖത്തേക്ക് പാഞ്ഞടുക്കാന്‍ ന്യൂകാസില്‍ യുണൈറ്റഡിന് സാധിച്ചിരുന്നു. മറുവശത്ത് ലഭിച്ച അവസരങ്ങളില്‍ ആതിഥേയരെ സമ്മര്‍ദത്തിലാക്കാന്‍ സന്ദര്‍ശകര്‍ക്കുമായി.
17-ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. ന്യൂകാസിലിന്‍റെ മുന്നേറ്റനിര താരം മിഗ്വേല്‍ അല്‍മിരോണായിരുന്നു (Miguel Almiron Goal Against PSG) ആതിഥേയര്‍ക്കായി ലീഡ് പിടിച്ചത്. പിഎസ്‌ജി പ്രതിരോധ നിര താരവും നായകനുമായ മാര്‍ക്വിഞ്ഞോസിന്‍റെ പിഴവാണ് ന്യൂകാസിലിന് ഗോളിലേക്കുള്ള വഴിയൊരുക്കിയത്.